റോഡില്‍ മാത്രമല്ല, ബെംഗളൂരു വിമാനത്തവള റണ്‍വെയിലും ട്രാഫിക് ജാം; വീഡിയോ വൈറല്‍
ബെംഗളൂരു നഗരം സമ്മാനിച്ച വാക്കാണ് 'പീക്ക് ബെംഗളൂരു'. ബെംഗളൂരു നഗത്തിലെ ആ 'പീക്ക് ട്രാഫിക്ക്' ഇന്ന് നഗരം കടന്ന് വിമാനത്താവള റണ്‍വേയിലെക്കും ആകാശത്തേക്കും വ്യാപിച്ചെന്ന് വ്യക്തമാക്കുന്ന വീഡിയോ. സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
'പീക്ക് ബെംഗളൂരു' എന്ന പദം തന്നെയുണ്ടായത് ബെംഗളൂരു നഗരത്തിലെ ട്രാഫിക് ജാമില്‍ നിന്നാണ്. പത്ത് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പലപ്പോഴും ആറും ഏഴും മണിക്കൂര്‍ ട്രാഫിക്ക് ജാമില്‍പെട്ട് കിടക്കേണ്ടി വരുന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരന്തരം കുറിപ്പുകളും വീഡിയോകളും പങ്കുവയ്ക്കപ്പെടുന്നു. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ പങ്കുവയ്ക്കപ്പെട്ടത് ട്രാഫിക് ജാമില്‍ മണിക്കൂറുകളോളം പെട്ട് കിടന്ന ഒരാള്‍ ഭക്ഷണം ഓർഡർ ചെയ്തതും പത്ത് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിയതും സംബന്ധിച്ചായിരുന്നു. എന്നാല്‍, ബെംഗളൂരു നഗരത്തിന്‍റെ തെരുവുകള്‍ പോലെ ആകാശവും ട്രാഫിക് ജാമിലാണെന്ന് കാണുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥിത്തില്‍ അത്ഭുതപ്പെട്ടു.
കർണാടക പോർട്ട്ഫോളിയോ എന്ന എക്സ് അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'റോഡ് ഗതാഗതക്കുരുക്കിന് പേരുകേട്ടതാണ് ബെംഗളൂരു. ഇന്ന് ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ പോലും സമാന അവസ്ഥയാണ്. കിയാൽ വിമാനത്താവളത്തിലെ റൺവേയിൽ അപൂർവമായ 'ട്രാഫിക് ജാം' സൃഷ്ടിച്ച് നിരവധി വിമാനങ്ങൾ അവരുടെ ടേക്ക് ഓഫിനുള്ള ഊഴം കാത്ത് ക്യൂ നില്‍ക്കുന്നത് കാണാം. അസാധാരണമായ ഈ കാഴ്ച വർദ്ധിച്ചുവരുന്ന വിമാന ഗതാഗതത്തെയും ബെംഗളൂരു വിമാനത്താവളത്തിലെ തിരക്കും കാണിക്കുന്നു. ഇത് നഗരത്തിന്‍റെ പെട്ടെന്നുള്ള വളർച്ചയെയും ഒരു പ്രധാന യാത്രാ കേന്ദ്രമെന്ന അതിന്‍റെ സ്ഥാനത്തെയും കാണിക്കുന്നു.' റണ്‍വേയിലൂടെ പതുക്കെ നീങ്ങുന്ന വിമാനത്തിന്‍റെ വിന്‍റോ ഗ്ലാസിലൂടെ പകര്‍ത്തിയ വീഡിയോയില്‍ പറന്നുയരാനുള്ള തങ്ങളുടെ ഊഴം കാത്ത് നില്‍ക്കുന്ന അഞ്ചോ ആറോ വിമാനങ്ങളെ കാണാം. വീഡിയോ ഏതാണ്ട് ആറ് ലക്ഷത്തോളം പേര്‍ കണ്ടു.
'ഞാന്‍ മുസൽമാന്‍. പക്ഷേ ട്രംപിന്‍റെ മകള്‍', അവകാശ വാദവുമായി പാക് യുവതി; വീഡിയോ വൈറല്‍
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും
'തിരക്കേറിയ സമയത്ത് പോലും ഒരു റൺവേ മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. അതാണ് പ്രധാന കാരണം. എന്തിനാണ് അവർ രണ്ട് റൺവേകൾ നിർമ്മിച്ചതെന്ന് അറിയില്ല' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'ദൈവത്തിന് നന്ദി, റൺവേയിൽ നമ്മുടെ റോഡുകളെ അനുകരിക്കുന്ന കുഴികളൊന്നുമില്ല'. മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'ഇത് ബെംഗളൂരുവിന്‍റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രതിഫലനമല്ല, മറിച്ച് ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ച കർണാടകയുടെ സുസ്ഥിരവും ആസൂത്രിതവുമായ വളർച്ചയുടെ സൂചനയാണ്.' മറ്റൊരു കാഴ്ചക്കാരന്‍ കേന്ദ്രീകൃത നഗരവത്ക്കരണത്തെ കുറിച്ച് എഴുതി. മറ്റ് ചിലര്‍ ബെംഗളൂരു വിമാനത്താവള റണ്‍വേയിലെ ട്രാഫിക് ജാം ആദ്യത്തെ കാഴ്ചയല്ലെന്നും ഇതിന് മുമ്പും പല തവണ സംഭവിച്ചിട്ടുള്ളതാണെന്നും കുറിച്ചു.