മലിനമായ തെരുവിൽ കിടന്നുറങ്ങുന്ന ഭിക്ഷക്കാര്‍, ഇത് യുഎസിന്‍റെ മറ്റൊരു മുഖം; വീഡിയോ വൈറൽ
ഒരേസമയം സമ്പന്നതയുടെ എല്ലാ ആര്‍ഭാടങ്ങളും ഉണ്ടെങ്കിലും അത് പോലെ തന്നെ ഭവനരഹിതരും ദാരിദ്രരും യുഎസിലുണ്ടെന്ന് വീഡിയോ വെളുപ്പെടുത്തുന്നു.
കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ തെരഞ്ഞെടുപ്പ് പലപ്പോഴും യുഎസ് ആയിരിക്കും. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെന്ന് അവകാശപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരേസമയം സമ്പന്നതയുടെ എല്ലാ ആര്‍ഭാടങ്ങളും ഉണ്ടെങ്കിലും അത് പോലെ തന്നെ ഭവനരഹിതരും ദാരിദ്രരും യുഎസിലുണ്ടെന്ന് വീഡിയോ വെളുപ്പെടുത്തുന്നു. 'ഭവനരഹിതരോട് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു' എന്ന കുറിപ്പോടെ കോണ്‍ഫിഡന്‍സ് നെക്ചി ലിബര്‍ടോ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
മുഷിഞ്ഞ ഒരു പുതപ്പ് പോലുള്ള വസ്ത്രം ധരിച്ച് യുഎസ്എയുടെ പതാക വീശുന്ന ഒരു ഭവനരഹിതനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ തെരുവില്‍ ചെറിയ ടെന്‍റുകളിലും വെറും നിലത്തും കിടക്കുന്ന ഭവനരഹിതരുടെ ഇടയിലൂടെ വീഡിയോ സഞ്ചരിക്കുന്നു. ചിലര്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് ഒരു പുതപ്പെങ്കിലും ഉണ്ട്. ഏറ്റവും വലിയ ആര്‍ഭാടം ചെറിയ ടെന്‍റുകളാണ്. പിന്നാലെ വീഡിയോയില്‍ കാണുക കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കിടയില്‍ എന്തോ തിരയുന്ന ഒരു സ്ത്രീയെയാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള തെരുവിലാണ് ഈ കാഴ്ചകളെല്ലാം. അവിടെ വെളുത്തവനെന്നോ കറുത്തവനെന്നോ ഉള്ള വ്യത്യാസമില്ല, എല്ലാവരും ഒരു പോലെ.
സ്വപ്നസമാനം; മാലദ്വീപിൽ പടുകൂറ്റന്‍ നീലത്തിമിംഗലത്തിനൊപ്പം നീന്തുന്ന വീഡിയോ വൈറല്‍
മണിക്കൂറുകളോ ദിവസങ്ങളോ, ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ പങ്കിടാന്‍ ജപ്പാനിലെ പ്രണയ ഹോട്ടലുകള്‍
വീഡിയോയില്‍ ടിവിയില്‍ നമ്മള്‍ കാണാത്ത അമേരിക്ക എന്ന് എഴുതിയിട്ടുണ്ട്. ഒപ്പം ലോസ് ഏയ്ഞ്ചല്‍സ്, കാലിഫോർണിയ എന്നും എഴുതിയിരിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. "സർക്കാർ യുക്രൈന് കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്നു." ഒരു കാഴ്ചക്കാരനെഴുതി. "മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയോ കാണിക്കുകയോ ചെയ്യില്ല" മറ്റൊരാള്‍ കുറിച്ചു. നിർഭാഗ്യവശാൽ, അമേരിക്കൻ സർക്കാർ ,ആഫ്രിക്കൻ രാജ്യങ്ങളെ മൂന്നാം ലോകവും അവികസിതവുമായാണ് തരംതിരിക്കുന്നത്. എന്നാല്‍ യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ നിലയിലുള്ള ഭവനരഹിതരില്ലെന്നും' മറ്റൊരാള്‍ കുറിച്ചു. 2000 മുതല്‍ യുഎസില്‍ ആരോഗ്യ സംരക്ഷണം, വാടക, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വില 115 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. ഇത് ഓരോ വര്‍ഷവും കൂടുതല്‍ പേരെ ദാരിദ്രത്തിലേക്ക് തള്ളിവിടുന്നെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.