അഭയാര്‍ത്ഥി വിരുദ്ധ ബില്ലിനെ ചൊല്ലി ജാപ്പനീസ് പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ 'കൈയാങ്കളി' !

കഴിഞ്ഞ വ്യാഴാഴ്ച വിവാദമായ അഭയാര്‍ത്ഥി ബില്ലിനെ ചൊല്ലി ജപ്പാന്‍ പാര്‍ലമെന്‍റില്‍ കൈയാങ്കളി നടന്നു. ഇടതുപക്ഷ നിയമനിര്‍മ്മാതാക്കളാണ് ശാരീരികമായ വഴക്കിന് തുടക്കം കുറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

battle royale inside japanese parliament over anti refugee bill bkg


2015 ല്‍ കേരള നിയമസഭാ സമ്മേളനത്തിനിടെ നടന്ന ഇടതുപക്ഷ ജനപ്രതിനിധികളുടെ കൈയ്യാങ്കളി വാര്‍ത്താ ചാനലിലൂടെ കണ്ടവര്‍ മറക്കാന്‍ സാധ്യതയില്ല. ഇന്ന് മന്ത്രിമാരായി ഇരിക്കുന്ന പലരും അന്ന് മുണ്ട് മടക്കിക്കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കയറി കാണിച്ചതൊന്നും മലയാളി അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ലോകത്തേതെങ്കിലും  നിയമസഭയിലോ പാര്‍ലമെന്‍റിലോ അല്ലെങ്കില്‍ മറ്റ് ജനപ്രതിനിധി സഭകളിലോ അത്തരത്തിലൊന്ന് നടന്നാല്‍ മലയാളികള്‍ ഒന്ന് ശ്രദ്ധിക്കുന്നത് സ്വാഭാവികം. കഴിഞ്ഞ ദിവസം ജപ്പാന്‍ പാര്‍ലമെന്‍റില്‍ സമാനമായൊരു അടി നടന്നു. എന്നാല്‍ അത് കേരള നിയമസഭയില്‍ നടന്നതിന്‍റെ അത്രയ്ക്ക് വരില്ലെന്നാണ് അടക്കം പറച്ചില്‍. 

സാധാരണയായി സമാധാനത്തിനും സംയമനത്തിനും പേര് കേട്ട രാജ്യമാണ് ജപ്പാന്‍.  എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച ഇതിന് വിപരീതമായി വിവാദമായ അഭയാര്‍ത്ഥി ബില്ലിനെ ചൊല്ലി ജപ്പാന്‍ പാര്‍ലമെന്‍റില്‍ കൈയാങ്കളി നടന്നു. ഇടതുപക്ഷ നിയമനിര്‍മ്മാതാക്കളാണ് ശാരീരികമായ വഴക്കിന് തുടക്കം കുറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇമിഗ്രേഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനും അഭയാർഥികൾ നേരിടുന്ന ദീർഘകാല തടങ്കൽ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലിന് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (എൽഡിപി) രണ്ട് പ്രതിപക്ഷ പാർട്ടികളായ ഡെമോക്രാറ്റിക് പാർട്ടി ഫോർ ദി പീപ്പിൾ, നിപ്പോൺ ഇഷിൻ നോ കൈ എന്നിവരും പിന്തുണ നൽകിയിരുന്നു. എന്നാല്‍, കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാനും (സിഡിപി) ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും (ജെസിപി) നിയമനിർമ്മാണത്തെ ശക്തമായി എതിർത്തു, അഭയം തേടുന്നവരുടെ അവകാശങ്ങൾ വേണ്ടത്ര സംരക്ഷിക്കുന്നതിലും ഇമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ബില്ല് പരാജയപ്പെട്ടുവെന്നായിരുന്നു അവരുടെ വാദം. 

 

ചരിത്രം ആവര്‍ത്തിക്കുന്നു; യുദ്ധ മുഖത്തെ ജല ബോംബായി നേവ കഖോവ്ക ഡാം !

വളരെ സാധാരണമായി നീങ്ങിയ പ്രതിഷേധത്തിനിടെ നടനും റീവ പാര്‍ട്ടി നേതാവുമായി ടാരോ യമമോട്ടോ, മുന്നോട്ട് കുതിക്കാനായി ശ്രമിച്ചു. അദ്ദേഹം തന്‍റെ മുന്നിലുള്ള ആളുകളെ മറികടക്കാനായി അവരുടെ മുകളിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ ബിൽ പിൻവലിക്കണമെന്നും സമഗ്രമായ ചർച്ചകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജെസിപി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യോത്തര വേള അലങ്കോലമാക്കി. "രാജകീയ യുദ്ധത്തില്‍ നടനും ഇടതുപക്ഷത്തെ പ്രസിദ്ധനായ റീവ പാർട്ടി നേതാവ് ടാരോ യമമോട്ടോ ജപ്പാനിലെ ഉപരിസഭയിലൂടെ അഭയാർത്ഥി വിരുദ്ധ നിയമം പാസാക്കുന്നത് തടയാൻ നിയമനിർമ്മാതാക്കളുടെ മേൽ കയറാൻ ശ്രമിച്ചു," വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് പറയുന്നു. കൈയ്യാങ്കളി നടന്നെങ്കിലും ഉപരിസഭയ്ക്ക് ബില്ല് പാസാക്കാന്‍ കഴിഞ്ഞു. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ജപ്പാനില്‍ അഭയം തേടുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമായ അവസ്ഥ ബില്ല് മുന്നോട്ട് വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടാരോ യമമോട്ടോയെ അടുത്ത ജപ്പാന്‍ പ്രധാനമന്ത്രിയായും തങ്ങളുടെ പ്രതീക്ഷയുമായും നിരവധി പേരാണ് കുറിപ്പെഴുതിയത്. 

ജോലി തരാം, പക്ഷേ സസ്യാഹാരം മാത്രമേ കഴിക്കാവൂ; വിചിത്രമായ ആവശ്യം കേട്ട് അമ്പരന്ന് തൊഴിലന്വേഷകർ
 

Latest Videos
Follow Us:
Download App:
  • android
  • ios