വിമാനത്തിൽ വച്ച് കുഞ്ഞ് നിർത്താതെ കരഞ്ഞു; നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച് സഹയാത്രികൻ, വൈറലായി വീഡിയോ
കുട്ടിയുടെ കരച്ചില്‍ സഹിക്കവയ്യാതെ സഹയാത്രികന്‍ ദേഷ്യപ്പെടുന്നതിനിടയിൽ കുഞ്ഞ് പെട്ടെന്ന് കരച്ചിൽ നിർത്തുന്നുണ്ടെങ്കിലും യാത്രക്കാരന് തന്‍റെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഉറക്കെ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
കുഞ്ഞുങ്ങളുമായുള്ള യാത്ര ചെയ്യുകയെന്നത് എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. അവർ എപ്പോൾ കരയുമെന്നോ കരച്ചിൽ എപ്പോൾ നിർത്തുമെന്നോ ആർക്കും പ്രവചിക്കാനാവില്ല, അത് സ്വന്തം അമ്മയായിരുന്നാൽ കൂടി. യാത്രയ്ക്കിടയിൽ കുട്ടികളുടെ കരച്ചിൽ വില്ലനായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വിമാന യാത്രയ്ക്കിടയിൽ സമാനമായ ഒരു സംഭവം നടന്നു. ഫ്ലോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റിലായിരുന്നു സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ അസ്വസ്ഥനായ മറ്റൊരു യാത്രക്കാരൻ കുട്ടിയുടെ മാതാപിതാക്കളോടും വിമാനത്തിലെ ജീവനക്കാരോടും ദേഷ്യപ്പെടുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്തിൽ തന്നെയുണ്ടായിരുന്ന മറ്റൊരു സഹയാത്രികനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ കുഞ്ഞിനെയോ കുഞ്ഞിന്‍റെ മാതാപിതാക്കളെയോ വ്യക്തമായി കാണാൻ കഴിയുന്നില്ലെങ്കിലും കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാം. കുഞ്ഞും മാതാപിതാക്കളും ഇരുന്ന സീറ്റിന്‍റെ തൊട്ടു പുറകിലായി ഇരുന്ന യാത്രക്കാരനാണ് ദേഷ്യം സഹിക്കവയ്യാതെ കുട്ടിയുടെ മാതാപിതാക്കളോടും വിമാനത്തിലെ ജീവനക്കാരോടും കയർത്ത് സംസാരിച്ചത്.
എട്ടില്‍ അഞ്ച് ടോയ്‍ലറ്റുകളും തകരാര്‍; 300 പേരുള്ള വിമാനം 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി
ഇയാൾ ദേഷ്യപ്പെടുന്നതിനിടയിൽ കുഞ്ഞ് പെട്ടെന്ന് കരച്ചിൽ നിർത്തുന്നുണ്ടെങ്കിലും യാത്രക്കാരന് തന്‍റെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഉറക്കെ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒടുവിൽ, ഒർലാൻഡോയിൽ വിമാനം നിർത്തിയപ്പോൾ, ഇയാളോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ എയർപോർട്ട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാകാതെ അയാൾ പൊലീസിനോട് തന്‍റെ അവസ്ഥ വിശദീകരിക്കാൻ ശ്രമിക്കുന്നിന്‍റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
എന്നാൽ സോഷ്യൽ മീഡിയിൽ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ സഹയാത്രക്കാരന്‍റെ ദേഷ്യത്തെ വിമർശിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകൾ അയാൾ ചെയ്തത് ശരിയാണെന്ന പക്ഷക്കാരായിരുന്നു. കരയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് കരച്ചിൽ നിർത്താൻ കഴിയാത്ത മാതാപിതാക്കൾ കുട്ടികളുമായി പൊതു ഇടങ്ങളിൽ വരരുതെന്നും പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കരുതെന്നുമായിരുന്നു അവരുടെ അഭിപ്രായം. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പറന്ന് നടക്കുന്ന പെണ്ണുങ്ങൾ; അഥവാ സജ്ന അലിയുടെ 'അപ്പൂപ്പന്‍താടി'കള്‍ !