ഈശ്വരാ, ഭൂകമ്പം! ചാനല്‍ സ്റ്റുഡിയോയിലെ തല്‍സമയ സംപ്രേഷണത്തിനിടെ ഭൂമി കുലുങ്ങിയപ്പോള്‍...

ഓസ്ട്രലിയയെ പിടിച്ചുലച്ച ഭൂചലനത്തിന്റെ ആഘാതം വാര്‍ത്താ ചാനല്‍ സ്റ്റുഡിയോയിലെ തല്‍സമയ സംപ്രേഷണത്തിലൂടെ ലോകം കണ്ടു.  
 

Australian tv hosts stunned by earthquake

ഓസ്ട്രലിയയെ (Australia) പിടിച്ചുലച്ച ഭൂചലനത്തിന്റെ (Earthquake) ആഘാതം വാര്‍ത്താ ചാനല്‍ സ്റ്റുഡിയോയിലെ തല്‍സമയ സംപ്രേഷണത്തിലൂടെ ലോകം കണ്ടു.  

എ ബി സി ചാനലിന്റെ മെല്‍ബണ്‍ സ്റ്റുഡിയോയില്‍ പ്രഭാത സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ഭൂചലനം. പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ സ്റ്റുഡിയോ ആകെ ആടിയുലഞ്ഞു. വാര്‍ത്താ അവതാരകരായ മൈക്കിള്‍ റൗളണ്ടും ടോണി ആംസ്‌ട്രോംഗും പെട്ടെന്നുണ്ടായ കുലുക്കത്തില്‍ ആകെ അന്തംവിട്ടു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ തല്‍സമയം കണ്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് എ ബിസി ചാനല്‍ പുറത്തുവിട്ടു. 

 

 

എ ബി സി ബ്രേക്ക് ഫാസ്റ്റ് പരിപാടി തല്‍സമയം നടക്കുന്നതിനിടയിലാണ് ഭൂചലനം ഉണ്ടായത്. എന്തോ ഒരു കാര്യം പറയുന്നതിനിടെയാണ് അവതാരകനായ മൈക്കിള്‍ റൗളണ്ട് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പൊടുന്നനെ സംസാരം നിര്‍ത്തിയ മൈക്കിള്‍ ഒരു നിമിഷം അമ്പരന്നുനിന്നു. ആ നിമിഷം തല്‍സമയ സംപ്രേഷണം മുടങ്ങി.  

ഓഫായ ക്യാമറകള്‍ നോക്കി, ഭൂകമ്പം! ...എന്ന് അവരിലൊരാള്‍ അതിശയത്തോടെ പറയുന്നത് കേട്ടു. 


മുമ്പൊരിക്കലും ഇവിടെ ഭൂകമ്പത്തില്‍ പെട്ടിട്ടില്ല. എന്ന് മറ്റേയാള്‍ പറഞ്ഞു. ഇരുവരും ക്യാമറകളിലേക്ക് പരിഭ്രമത്തോടെ നോക്കുന്നത് കാണാം. 

'ഭയാനകം' ഒരാള്‍ അന്നേരം പറഞ്ഞു. 

''ഭൂചലനം തന്നെയാണോ, നമുക്ക് പോവാം എന്നു പറഞ്ഞ്'' മൈക്കിള്‍ എണീറ്റു നില്‍ക്കുന്നത് കാണാം. വമ്പന്‍ ഭൂകമ്പമാണ്, അയാള്‍ പറഞ്ഞു. 

''പോവാം'' എന്നിരുവരും പറയുന്നതും കേള്‍ക്കാം. 

ഇരുപതു സെക്കന്റ് നീണ്ട വീഡിയോയില്‍, ഇപ്പോഴും ഭൂകമ്പം തുടരുകയണെന്ന് ആംസ്‌ട്രോംഗ് പറയുന്നത് കേള്‍ക്കാം. 

മെല്‍ബണിന് 200 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. വിക്ടോറിയയിലെ മന്‍സ്ഫീല്‍ഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാന്‍ബറയിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതേസമയം സുനാമി മുന്നറിയിപ്പില്ല.

ഓസ്ട്രേലിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയിലെ വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, കാന്‍ബറ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. മാന്‍സ് ഫീല്‍ഡിന് തെക്ക് കിഴക്ക് ആല്‍പൈന്‍ നാഷണല്‍ പാര്‍ക്കിലാണ് ഓസ്ട്രേലിയന്‍ സമയം രാവിലെ 9.15ന് 6 തീവ്രതയില്‍ ആദ്യ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ചാപ്പല്‍ സ്ട്രീറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios