സര്‍ക്കാര്‍ വാഹനത്തിന്‍റെ മുകളില്‍ കയറി നിന്ന് ഷര്‍ട്ട് ഊരി ബര്‍ത്ത്ഡേ ആഘോഷം; വീഡിയോ വൈറല്‍ പിന്നാലെ അറസ്റ്റ്
വാഹനങ്ങള്‍ക്ക് ചുറ്റും അര്‍ദ്ധ നഗ്നരായ യുവാക്കള്‍ പാട്ടിന്‍റെ താളത്തിനൊപ്പിച്ച് ചുവട് വച്ചു. വലിയ ശബ്ദത്തില്‍ ആംബുലന്‍സ് സൈറണും വീഡിയോയില്‍ കേള്‍ക്കാം.
നിയമങ്ങളെയും നിമയ സംവിധാനങ്ങളെയും ബഹുമാനിക്കുക എന്നത് ഒരോരോ പൌരന്‍റെയും കടമയാണ്. എന്നാല്‍, ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ അത് ലംഘിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി പുറത്ത് വരുന്ന പല വീഡിയോകളിലും. ഇത്തരം വീഡിയോകളില്‍ ആളുകള്‍ക്ക് നിയമസംവിധാനങ്ങളോടുള്ള ബഹുമാനം വ്യക്തമാകും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഒരു യുവാവ് വാഹനത്തിന്‍റെ മുകളില്‍ നിന്ന് നൃത്തം ചെയ്യുന്നത് കാണാം. ജീപ്പിന് മുകളില്‍ കയറി നിന്ന ഒരു യുവാവ് തന്‍റെ കൈയിലിരുന്ന ബിറയര്‍ കുപ്പിയില്‍ നിന്നും ആളുകളുടെ നേര്‍ക്ക് ബിയര്‍ ഒഴിക്കുന്നതും വീഡിയോയില്‍ കാണാം.
അതൊരു പിറന്നാള്‍ ആഘോഷമാണെന്ന് വ്യക്തമാക്കി വാഹനത്തിന്‍റെ ബോണറ്റിന്‍റെ മുകളില്‍ ഒരു ബര്‍ത്ത്ഡേ കേക്ക് വച്ചിരുന്നു. വാഹനങ്ങള്‍ക്ക് ചുറ്റും അര്‍ദ്ധ നഗ്നരായ യുവാക്കള്‍ പാട്ടിന്‍റെ താളത്തിനൊപ്പിച്ച് ചുവട് വച്ചു. വലിയ ശബ്ദത്തില്‍ ആംബുലന്‍സ് സൈറണും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ ഒരു യുവാവിനെ ചുമലിലേറ്റിയും ചിലര്‍ ചുവട് വയ്ക്കുന്നത് കാണാം. വീഡിയോയിലെ വാഹനങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അവയില്‍ മൂന്ന് വാഹനങ്ങള്‍ക്ക് 'ഭാരത് സര്‍ക്കാര്‍' (ഇന്ത്യ ഗവണ്‍മെന്‍റ്) എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. വിജനമായ ഒരു റോഡിന് നടക്കായിരുന്നു ബര്‍ത്ത് ഡേ ആഘോഷം. സംഗീതവും ലഹരിയുമായുള്ള ആഘോഷം പൊടിപൊടിച്ചു. പക്ഷേ, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേര്‍ വാഹനങ്ങളിലെ സര്‍ക്കാര്‍ സ്റ്റിക്കര്‍ ശ്രദ്ധിച്ചു. പിന്നാലെ പോലീസിന് ടാഗ് ചെയ്ത് കൊണ്ട് വീഡിയോ പങ്കുവയ്ക്കപ്പെട്ടു.
സ്വകാര്യ സര്‍വകലാശാല കാമ്പസില്‍ വച്ച് യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍
ഹൃദയങ്ങള്‍ കീഴടക്കിയ പൂ കച്ചവടക്കാരന്‍; കാണാം ആ വൈകാരിക ഫോട്ടോഷൂട്ടിന്‍റെ വീഡിയോ
വീഡിയോ പങ്കുവച്ച് കൊണ്ട് അഞ്ചൽ യാദവ് (നേഷൻ പാരാമൗണ്ട്) എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ എഴുതി, ' പോലീസ് സ്റ്റേഷന് കീഴിൽ, നോയിഡയിലെ തെരുവുകളിൽ പരസ്യമായി മദ്യപിച്ച് കലാപം സൃഷ്ടിക്കുന്നു.
ഈ വാഹനത്തിൽ 'ഗവൺമെന്‍റ് ഓഫ് ഇന്ത്യ' എന്ന് എഴുതിയിരിക്കുന്നു. നോയിഡ പോലീസ്, അദ്ദേഹം ഏത് സർക്കാർ വകുപ്പിലാണെന്ന് ചോദിക്കൂ. ഇത്തരക്കാർ ഏത് പാർട്ടിയിൽപ്പെട്ടവരായാലും സർക്കാർ വകുപ്പുകളേയും കളങ്കപ്പെടുത്തുന്നു. നോയിഡ പോലീസ്, അവർക്കായി നിങ്ങൾ ശരിയായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'
വീഡിയോ വൈറലായതില്‍ പിന്നാലെ നോയിഡ ഡിസിപി വീഡിയോയോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തി. 'ഇതുമായി ബന്ധപ്പെട്ട്, ആവശ്യമായ നടപടിയെടുക്കാൻ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഘട്ടം-1 ന് നിർദ്ദേശം നൽകിയിട്ടുണ്ട്.'മേൽപ്പറഞ്ഞ കേസുമായി ബന്ധപ്പെട്ട്, നോയിഡയിലെ ഫേസ്-1 പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട വാഹനം പോലീസ് പിടിച്ചെടുത്തു. വീഡിയോയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമനടപടി ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് ഗൗതം ബുദ്ധ് നഗർ പോലീസ് കമ്മീഷണറേറ്റ് മറുപടിയുമായി രംഗത്തെത്തി. പിന്നാലെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തെന്ന് പോലീസ് എക്സില്‍ എഴുതി.
മെക്സിക്കന്‍ ചരിത്രം തിരുത്തി ക്ലോഡിയ ഷെയിൻബാം; പക്ഷേ, കാത്തിരിക്കുന്നത് അഗ്നിപരീക്ഷ