'വല്ലാത്ത ചതി തന്നെ ഇത്, ആരോടും ചെയ്യരുത്'; അതിഥികൾ വീട് അലങ്കോലമാക്കിയതിങ്ങനെ, പോസ്റ്റുമായി ഉടമകൾ

സിങ്കിലാകട്ടെ കഴുകാനുള്ള പാത്രങ്ങളാണ് നിറയെ. ഒപ്പം ബാക്കി വന്ന ഭക്ഷണവും ഇട്ടിട്ടുണ്ട്. കൂടാതെ, ഇൻഡക്ഷൻ കുക്ക്ടോപ്പിലാകെ അഴുക്കായിരിക്കുന്നതും കാണാം. 

airbnb owner shares video guest left it messy viral

ഹോംസ്റ്റേകളിൽ താമസത്തിന് ചെന്നാൽ അത് വൃത്തിയാക്കി സൂക്ഷിക്കുന്നവരും, 'പണം കൊടുത്തതല്ലേ വേണമെങ്കിൽ വൃത്തിയാക്കട്ടെ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്നവരും ഉണ്ട്. എന്തായാലും, ഒരുപാട് വൃത്തിയാക്കി വച്ചില്ലെങ്കിലും പ്രാഥമികമായ ശുചിത്വമെങ്കിലും പാലിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് അല്ലേ? എന്തായാലും, ഹോംസ്റ്റേ അതിഥികൾക്കായി വിട്ടുകൊടുത്ത ശേഷമുണ്ടായ മടുപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ​ഗോവയിൽ നിന്നുള്ള ഈ ഹോംസ്റ്റേ ഉടമകൾ. 

അതിഥികൾ വീട് ആകെ അലങ്കോലമാക്കിയിട്ടാണ് പോയത് എന്നാണ് ഇവർ പറയുന്നത്. അതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ എങ്ങനെയാണ് വീട് അതിഥികൾക്ക് താമസത്തിനായി കൊടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നത് എന്നും അതിന് ശേഷം എന്തായിരുന്നു അതിന്റെ അവസ്ഥ എന്നും കാണിക്കുന്നുണ്ട്. 

വീട് വളരെ അധികം അടുക്കും ചിട്ടയോടും വൃത്തിയോടും കൂടിയാണ് അതിഥികൾക്ക് നൽകിയത്. എന്നാൽ, അവർ പോയിക്കഴിഞ്ഞ് നോക്കിയപ്പോഴാകട്ടെ ആകെ മോശമായി കിടക്കുകയായിരുന്നു. അടുക്കളയിൽ മുഴുവനും പാതി കഴിച്ച ഭക്ഷണങ്ങളും വലിച്ചിട്ട സാധനങ്ങളും കാണാം. സിങ്കിലാകട്ടെ കഴുകാനുള്ള പാത്രങ്ങളാണ് നിറയെ. ഒപ്പം ബാക്കി വന്ന ഭക്ഷണവും ഇട്ടിട്ടുണ്ട്. കൂടാതെ, ഇൻഡക്ഷൻ കുക്ക്ടോപ്പിലാകെ അഴുക്കായിരിക്കുന്നതും കാണാം. 

ഒരു ഹോംസ്റ്റേ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമല്ല എന്നും അവർ എഴുതിയിട്ടുണ്ട്. എന്തായാലും പോസ്റ്റിന് ഒരുപാടുപേരാണ് കമന്റുകൾ നൽകിയത്. ചിലർ പറഞ്ഞത്, ഹോം സ്റ്റേ ആകുമ്പോൾ ഇത് സംഭവിക്കും എന്നായിരുന്നു. അതിനാൽ തന്നെ കൃത്യമായ കരാർ ഉണ്ടാക്കണം, അത് അതിഥികളെ കൃത്യമായി അറിയിക്കുകയും അത് ലംഘിച്ചാൽ അതിനുള്ള പണമീടാക്കുകയും വേണം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. 

എന്നാൽ, മറ്റ് ചിലർ പറഞ്ഞത്, അല്പമെല്ലാം അലങ്കോലമായി കിടന്നാലും കുഴപ്പമില്ല. എന്നാൽ, ഈ അതിഥികൾ ചെയ്തത് വളരെ മോശം കാര്യമാണ് എന്നാണ്. അവശിഷ്ടങ്ങൾ ചവറ്റുകൊട്ടയിലിടുന്നതിന് പകരം ഇട്ടിരിക്കുന്നത് സിങ്കിലാണ്. ഇത്തരത്തിലുള്ള പ്രാഥമികമായ ശുചിത്വം പോലും ഇവർ പാലിച്ചിട്ടില്ല എന്നും അവർ അഭിപ്രായപ്പെട്ടു. 

1000 രൂപ, ഊബറിന് സമാനമായ ആപ്പ്, ഈ പുതിയ തട്ടിപ്പ് കരുതിയിരുന്നോളൂ എന്ന് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios