പ്രായം വെറും സംഖ്യ: 82 -ാം വയസില്‍ പവര്‍ലിഫ്റ്റിംഗില്‍ വിജയിച്ച് കിട്ടമ്മാള്‍; വൈറല്‍ വീഡിയോ കാണാം

പതിനേഴ് മത്സരാത്ഥികളോട് മത്സരിച്ചാണ് കിട്ടമ്മാള്‍ അഞ്ചാം സ്ഥാനം നേടിയത്. എതിരാളികള്‍ എല്ലാവരും 30 വയസില്‍ താഴെയുള്ളവരായിരുന്നു എന്നറിയുമ്പോഴാണ് കിട്ടമ്മാളിന്‍റെ ഫിറ്റ്നസ് ബോധ്യപ്പെടുക. 

Age is just a number At the age of 82 Kittammal succeeded in powerlifting


വർലിഫ്റ്റിംഗ് മസിലുള്ള ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന് ഒരു പൊതുധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ ആണുങ്ങള്‍ക്ക് മാത്രമല്ല. 82 വയസുള്ള മുത്തശ്ശിക്കും ആകാം പവര്‍ലിഫ്റ്റിംഗ് എന്നാണ് കിട്ടമ്മാളിന്‍റെ പക്ഷം. വര്‍ദ്ധക്യത്തിലേക്ക് കടന്നവര്‍ക്ക് ശരീരിക ക്ഷമത നിലനിര്‍ത്തുകയെന്നത് പൊതുവെ അല്പം പാടാണ്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങല്‍ മന്ദഗതിയിലാകുന്നതും എല്ലുകളുടെ ബലം നഷ്ടപ്പെടുന്നതുമാണ് കാരണം. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും  82 കാരിയായ കിട്ടമ്മളിന് താത്പര്യമില്ല. 82-ാം വയസ്സിൽ ഡെഡ്‌ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്ത് കൊണ്ട് പുതുതലമുറയെ കൂടി ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണവര്‍.

കഴിഞ്ഞയാഴ്ച കുനിയമുത്തൂരിൽ നടന്ന ‘സ്‌ട്രോങ് മാൻ ഓഫ് സൗത്ത് ഇന്ത്യ’ മത്സരത്തിൽ കിട്ടമ്മാള്‍ പങ്കെടുത്തത് കൊച്ചുമക്കളുടെ നിര്‍ബന്ധം കൊണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്താല്‍ സമ്മാനം  നേടണം. മത്സരത്തില്‍ അഞ്ചാം സ്ഥാനം നേടി കൊണ്ട് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് കിട്ടമ്മാള്‍ തെളിയിച്ചു. പതിനേഴ് മത്സരാത്ഥികളോട് മത്സരിച്ചാണ് കിട്ടമ്മാള്‍ അഞ്ചാം സ്ഥാനം നേടിയത്. എതിരാളികള്‍ എല്ലാവരും 30 വയസില്‍ താഴെയുള്ളവരായിരുന്നു എന്ന് അറിയുമ്പോഴാണ് കിട്ടമ്മാളിന്‍റെ ഫിറ്റ്നസ് ബോധ്യപ്പെടുക. 

1.2 ലക്ഷം രൂപയുടെ പെൻഷന് വേണ്ടി അച്ഛന്‍റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ച് തായ്‍വാനീസ് യുവതി; ഒടുവിൽ പിടിയിൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by The Tatva (@thetatvaindia)

ചില പുരുഷന്മാരുടെ 'വിനോദം' സ്ത്രീകള്‍ക്ക് ദിവസങ്ങളോളം 'ട്രോമ'യായിരിക്കും; വൈറലായി യുവതിയുടെ കുറിപ്പ്

തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനിയായ കിട്ടമ്മാള്‍ ഭർത്താവിനൊപ്പമാണ് താമസം. ഒപ്പം ആറ് മാസമായി പവര്‍ലിഫ്റ്റിംഗിന് പരിശീലിക്കുന്ന 16  വയസുള്ള കൊച്ചുമകൻ എസ് രോഹിത്തുമുണ്ട്. കിട്ടമ്മാളിന്‍റെ മറ്റൊരു ചെറുമകന്‍ എസ് റിതിക് (23) ദേശീയ തലത്തില്‍ പവർലിഫ്റ്റിംഗ് ചാമ്പ്യനാണ്. റിത്വിക്, രോഹിത്തിനെ ജിമ്മില്‍ കൊണ്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് കിട്ടമ്മാളിനും പവർലിഫ്റ്റിംഗ് സ്വപ്നം തുടങ്ങിയത്.  

'ഞാൻ പതിവായി 25 കിലോയുടെ അരി ചാക്ക് ചുമക്കാറുണ്ട്. കുറഞ്ഞത് 25 തവണയെങ്കിലും വീട്ടിലേക്ക് കുടിവെള്ളം കൊണ്ടുവരുന്നു. എനിക്ക് അധികം പ്രായമായതായി തോന്നുന്നില്ല. കുറച്ച് മാസം മുമ്പ് കൊച്ചുമകന്‍ രോഹിത്തിനോടൊപ്പം ഞാനും ചെറിയ ഭാരമൊക്കെ ഉയര്‍ത്തുന്നു. പതുക്കെ പതുക്കെ വേയ്റ്റ് കൂട്ടി.' വിജയത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് കിട്ടമ്മാള്‍ പറഞ്ഞു. 82 -ാം വയസിലാണ് താന്‍ പവര്‍ലിഫ്റ്റിംഗിന് ചേര്‍ന്നതെങ്കിലും ചെറുപ്പത്തിലേ ഫിറ്റ്നസ് പ്രേമിയായിരുന്നെന്ന് കിട്ടമ്മാള്‍ കൂട്ടിചേര്‍ത്തു. ഫിംഗർ മില്ലറ്റ്, പേൾ മില്ലറ്റ്, മുട്ട, മുരിങ്ങ സൂപ്പ്, വേവിച്ച പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഞ്ഞിയാണ് പ്രധാന ഭക്ഷണം. ദേശീയ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നെന്നും അവര്‍ കൂട്ടിചേര്‍ത്തു. 

സെല്‍ഫി വില്ലനായി; സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടികൾക്ക് 8 കോടി നഷ്ടപരിഹാരം നല്‍കാൻ വിധി


 

Latest Videos
Follow Us:
Download App:
  • android
  • ios