ഉദ്ഘാടനം കഴിഞ്ഞ രണ്ട് മാസം, വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴ

നിരവധി  പേര്‍ വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടിയുമായി റെയില്‍വേയും രംഗത്തെത്തി. 

after Ajodhya railway station's unhygienic video viral railway action against the cleaning contractor bkg

അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീനമായ  സാഹചര്യങ്ങളെ വെളിപ്പിടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും. ഇതിനകം ഇന്ത്യയിലെ പുതിയ ആധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമായി അയോധ്യാ രാമക്ഷേത്രം മാറി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനിടെ റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയത്. 

@reality5473 എന്ന എക്സ് ഉപയോക്താവാണ് റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. 'ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ' എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ 'സഹോദരാ ഈ വീഡിയോ പങ്കുവയ്ക്കൂ. പുതിയതായി പണിത രണ്ട് മാസം മുമ്പ് തുറന്ന് കൊടുത്ത അയോധ്യ സ്റ്റേഷന്‍റെ അവസ്ഥ.' എന്ന് കുറിച്ച് കൊണ്ട് മൂന്ന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്, സ്റ്റേഷന്‍റെ പുറത്ത് നിന്നും ആരംഭിക്കുന്ന വീഡിയോ പതുക്കെ സ്റ്റേഷന്‍റെ അകത്തേക്ക് നീങ്ങുന്നു.

സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ

മലനട അപ്പൂപ്പനെ കാണാന്‍ ദേശക്കാരൊടൊപ്പം, ദേശങ്ങള്‍ താണ്ടി എടുപ്പ് കുതിരകളും എടുപ്പ് കാളകളുമെത്തി

ന​ഗ്ന വ്യായാമം; തങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ രഹസ്യം അതാണെന്ന് ദമ്പതികൾ, വൈറല്‍ വീഡിയോ കാണാം

പുല്‍ത്തകിടിയില്‍ കിടന്നുറങ്ങുന്നവരെ കടന്ന് അകത്തേക്ക് പോകുമ്പോള്‍ ഓരോ മൂലയിലും കൂട്ടിയിട്ട നിലയില്‍ മാലിന്യ നിക്ഷേപങ്ങള്‍ കാണാം. വീഡിയോകള്‍ വളരെപെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ വൈറലായി. ഒപ്പം നിരവധി  പേര്‍ വീഡിയോ റെയില്‍വേയ്ക്ക് ടാഗ് ചെയ്തു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടപടിയുമായി റെയില്‍വേ രംഗത്തെത്തി. സ്റ്റേഷന്‍ വൃത്തിയാക്കാന്‍ കരാര്‍ എടുത്തയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കിയതായി റെയില്‍വേ അറിയിച്ചു. പിന്നലെ അണുവിമുക്തമാക്കിയ സ്റ്റേഷൻ പ്രദർശിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും ഡിആര്‍എമ്മം ലഖ്നൌവിന്‍റെ ഔദ്യോഗിക എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ചു. 

'തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...'; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ


 

Latest Videos
Follow Us:
Download App:
  • android
  • ios