ആഫ്രിക്കയിലെ ഏറ്റവും വലിയ, ഒഴുകി കിടക്കുന്ന ചേരി, മകോക്കോയുടെ വീഡിയോ കാണാം
നിയമവാഴ്ച മറ്റേതൊരു ചേരിയെയും പോലെ ഗ്രാമത്തിന് പുറത്താണ്. ചേരിയുടെ ക്രമസമാധാനം നിയന്ത്രിക്കുന്നത് ക്രിമിനല്‍ ഗ്യാങ്ങുകളാണ്. അതിനാല്‍ തന്നെ ഗ്യാങ് വാറുകള്‍ ഇവിടെ ഒരു നിത്യസംഭവം.
ലോകത്തിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നാണ് മുംബൈയിലെ ധാരാവി. ധാരാവി അടക്കമുള്ള ലോകത്തിലെ പ്രധാനപ്പെട്ട ചേരികളെല്ലാം തന്നെ ഏതെങ്കിലും വലിയ നഗരങ്ങളോട് ചേര്‍ന്നുള്ള ഏറ്റവും ഉപയോഗശൂന്യമായ പ്രദേശത്ത് പന്തലിച്ച് കിടക്കുന്നവയാണ്. മറ്റ് നഗരങ്ങളെയോ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെയോ താരതമ്യം ചെയ്യുമ്പോള്‍ ചേരികളില്‍ വൃത്തി അല്പം പുറകോട്ടായിരിക്കും. പലപ്പോഴും നിയമ വാഴ്ച ഇത്തരം ചേരികള്‍ക്ക് പുറത്തായിരിക്കും. പറഞ്ഞ് വരുന്നത് ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരി പ്രദേശത്തെ കുറിച്ചാണ്. മകോക്കോ എന്ന് അറിയപ്പെടുന്ന ഈ ചേരി പക്ഷേ, കരയിലല്ല, മറിച്ച് വെള്ളത്തിന് മുകളില്‍ കെട്ടിയുണ്ടായാക്കിയ മരപ്പലകകളിലാണ് സ്ഥാപിക്കപ്പെട്ടത്. വെള്ളമാകട്ടെ ലോകത്തിലെ ഏറ്റവും മലിനമായ ഏതൊരു വെള്ളത്തിന് തുല്യവും.
'ഫ്ലോട്ടിംഗ് വില്ലേജ്' എന്നറിയപ്പെടുന്ന ഈ ചേരി മുഴുവനും മലിന ജലത്താല്‍ ചുറ്റപ്പെട്ടാണ് നില്‍ക്കുന്നത്. ചെറുതും വലുതുമായ വള്ളമാണ് ഇവിടെ ജീവിക്കുന്നവര്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. നിയമവാഴ്ച മറ്റേതൊരു ചേരിയെയും പോലെ ഗ്രാമത്തിന് പുറത്താണ്. ചേരിയുടെ ക്രമസമാധാനം നിയന്ത്രിക്കുന്നത് ക്രിമിനല്‍ ഗ്യാങ്ങുകളാണ്. അതിനാല്‍ തന്നെ ഗ്യാങ് വാറുകള്‍ ഇവിടെ ഒരു നിത്യസംഭവമാണ്. ഡാനിയൽ പിന്‍റോ എന്ന സഞ്ചാരി പങ്കുവച്ച ചേരിയുടെ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലാഗോസിൽ വെള്ളത്തിന് മുകളിൽ പണിത ചേരിയായ മകോക്കോയിലെ കാഴ്ചകളാണ് പിന്‍റോ പങ്കുവച്ചത്. കുടിലുകളില്‍ നിന്ന് കുടിലുകളിലേക്കുകള്ള യാത്രാ രീതിയുടെ പ്രത്യേകതകള്‍ കൊണ്ട് മകോക്കോ, വെനീസ് ഓഫ് നൈജീരിയ എന്ന് അറിയപ്പെടുന്നു.
ആറക്ക ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് യൂട്യൂബറായി, ഇന്ന് വരുമാനം ഏട്ട് കോടി
'വരൂ താമസിക്കൂ, 27 ലക്ഷം നേടൂ'; ടസ്കാൻ പർവത നിരകൾക്ക് സമീപം താമസിക്കാൻ പണം വാഗ്ദാനം ചെയ്ത് സർക്കാർ
മകോക്കോയിലെ ജനങ്ങളുടെ മുഖമുദ്ര ദാരിദ്രമാണെന്ന് പിന്‍റോ പറയുന്നു. മകോക്കോയുടെ മലിനമായ ഇടുങ്ങിയ വഴികളിലൂടെ പിന്‍റോ ഒരു വള്ളത്തില്‍ സഞ്ചരിക്കുന്നു. പിന്നാലെ മകോക്കോയുടെ കഥ ഏറ്റവും ചുരുക്കി പിന്‍റോ കാഴ്ചക്കാരനിലെത്തിക്കുന്നു. ഗ്യാങ് വാർ കാരണം ഏറ്റവും അപകടരമായ പ്രദേശമാണിതെന്നും അദ്ദേഹം പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മത്സ്യബന്ധനത്തിന് അനുയോജ്യമായ സ്ഥലമായതിനാൽ ഇവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ച മത്സ്യത്തൊഴിലാളികളാണ് ഈ ചേരിയുടെ സ്ഥാപകര്‍. എന്നാല്‍, ഇന്ന് ഇവിടുത്തെ ജലം ഏറ്റവും മലിനമായ ഒന്നാണ്. ഇവിടെ വെള്ളത്തിന് കറുത്ത നിറമാണ്. മാലിന്യങ്ങളും പ്ലാസ്റ്റികും മാത്രമാണ് വെള്ളത്തില്‍ കാണാന്‍ കഴിയുക. വീഡിയോ ഇതിനകം 36 ലക്ഷം പേരാണ് കണ്ടത്. “കുട്ടികൾ വളരെ സന്തോഷത്തിലാണ്, ഞാൻ അത് ഇഷ്ടപ്പെടുന്നു,” ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ എഴുതി. “അവരുടെ പുഞ്ചിരി ഹൃദയസ്പർശിയാണ്.” മറ്റൊരു കാഴ്ചക്കാരന്‍ അത് ശരിവച്ചു. എന്നാല്‍, വീഡിയോയിലുള്ള അതേ കുട്ടികളുടെ അവസ്ഥ ഓര്‍ത്ത് സങ്കടപ്പെട്ടവരുമുണ്ട്.