സോഷ്യല്‍ മീഡിയയെ അതിശയപ്പെടുത്തി പരുന്തുകളുടെ ആകാശ പോരാട്ടം; വീഡിയോ വൈറല്‍

 രണ്ട് പരുന്തുകളായിരുന്നു ആഹാരത്തിന് വേണ്ടി ആകാശത്ത് വച്ച് പോരാട്ടം നടത്തിയത്. 

aerial fight of the hawks surprised social media; The video has gone viral

മൃഗങ്ങള്‍ ആഹാരത്തിനായി ഇരയെ വേട്ടയാടുന്ന നിരവധി വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, പക്ഷികളുടെ ഇരവേട്ടകള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ആ കുറവ് നികത്തുന്ന ഒരു ഗംഭീര വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. രണ്ട് പരുന്തുകളായിരുന്നു ആഹാരത്തിന് വേണ്ടി ആകാശത്ത് വച്ച് പോരാട്ടം നടത്തിയത്. വീഡിയോ പങ്കുവച്ച് കൊണ്ട് മുകള്‍ സോമന്‍ ഇങ്ങനെ എഴുതി, 'പ്രായപൂർത്തിയായതും പ്രായപൂർത്തിയാകാത്തതുമായ കഷണ്ടി പരുന്തുകള്‍ തമ്മില്‍ യുദ്ധത്തിൽ ഏർപ്പെടുന്നു. പ്രായപൂർത്തിയാകാത്തയാൾ ഒരു മത്സ്യവുമായി പറന്നു പോകുമ്പോൾ മുതിർന്നയാൾ "എന്‍റേത്" എന്ന് അവകാശപ്പെട്ടു.' മുപ്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

പച്ചപ്പ് നിറഞ്ഞ കുന്നുകളുടെ പശ്ചാത്തലത്തിലൂടെ ഒരു കഷണ്ടി കഴുകൻ ( juvenile bald eagle) പറന്നുയരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പറന്ന് പോകുന്ന മറ്റൊരു പരുന്തിന്‍റെ പുറകിലൂടെ ചെന്ന് അതിന്‍റെ കാലുകളിലാണ് പരുന്ത് പിടികൂടുന്നത്. തനിക്ക് കഴിക്കാനായി ഇരയേയും കാലില്‍ കൊരുത്ത് പറക്കുകയായിരുന്നു പരുന്ത്. പറന്ന് പോകുന്നതിനിടെ മറ്റൊരു പരുന്ത് പിന്നിലൂടെ വന്ന് കാലില്‍ പിടികൂടിയപ്പോള്‍ പരുന്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടുകയും ഇരുവരും കാലില്‍ കൊരുത്ത് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പോകുന്നു. ഇതിനിടെ പരുന്തിന്‍റെ കാലില്‍ കൊരുത്ത ഇര നഷ്ടമാവുന്നു. ഇതോടെ രണ്ട് പരുന്തുകളും പിടിവിട്ട് ഇരുവഴിക്ക് പിരിയുന്നു. 

'ചുമ്മാ തമാശയ്ക്ക്...'; മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി യുവതി

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mukul Soman (@mukul.soman)

'ബൈക്ക് സ്റ്റണ്ടുകള്‍ ലഹരി പോലെ, പക്ഷേ....'; പോലീസ് പങ്കുവച്ച വീഡിയോയ്ക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

വീഡിയോയുടെ ക്വാളിറ്റ് എടുത്ത് പറയേണ്ടതാണ്. ആകാശത്തില്‍ അത്യാവശ്യം ഉയരത്തില്‍ വച്ച് നടക്കുന്ന ഈ വേട്ടയാടല്‍ വളരെ സൂക്ഷ്മമായി തന്നെ ചിത്രീകരിക്കാന്‍ കഴിഞ്ഞു. വീഡിയോ കണ്ട് നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. 'എന്തൊരു ക്യാപ്‌ചർ! നിങ്ങളുടെ ട്രാക്കിംഗ് കഴിവുകൾ അവിശ്വസനീയമാണ്!' ഒരു കാഴ്ചക്കാരനെഴുതി. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അവിശ്വസനീയമായ എയറോബാറ്റിക് ഡിസ്പ്ലേ. വൗ! പ്രകൃതി വളരെ അത്ഭുതകരമാണ്. നിങ്ങളുടെ ഫൂട്ടേജും അങ്ങനെ തന്നെ. വൗ!' മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോ കഴ്ചയില്‍ വീണുപോയി. ചിലര്‍ വീഡിയോയ്ക്ക് ഉപയോഗിച്ച ലെന്‍സുകളെ കുറിച്ച് ചോദിച്ചു.  നിക്കോൺ യുഎസ്എയുടെ Z9 ക്യാമറയെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം ഫോക്കല്‍ ലെങ്തും അപ്രേച്ചറും അദ്ദേഹം എഴുതി. 

'പെട്ടു മോനെ...'; തിരക്കേറിയ റെസ്റ്റോറന്‍റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് യുവാവ് ക്യാമറയിൽ കുടുങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios