ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ
ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങളിലെ യാത്രക്കാർക്കിടയിലൂടെ നടന്ന് തന്‍റെ പാട്ടുപാടി ബോധവൽക്കരണം നടത്തുന്ന ആദിത്യ തിവാരിയെ വീഡിയോയിൽ കാണാം.
കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ഓരോ ദിവസവും അപകടത്തിൽപ്പെടുന്നത് നിരവധി ആളുകളാണ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുമ്പോഴും അത് പാലിക്കുന്നതിൽ നാം പരാജയപ്പെട്ടു പോകുന്നത് ദൗർഭാഗ്യകരമാണ്. ഇപ്പോഴിതാ തന്‍റേതായ ശൈലിയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു 10 വയസ്സുകാരൻ. ഇൻഡോറിൽ നിന്നുള്ള ആദിത്യ തിവാരിയാണ് ആ മിടുമിടുക്കന്‍.
ഇൻഡോർ സ്വദേശിയായ ആദിത്യ തിവാരി, ട്രാഫിക് നിയമങ്ങളെ കുറിച്ച് സ്വന്തമായി ഒരു പാട്ടെഴുതി. പിന്നെ അതിന് താളമിട്ട്, ട്രാഫിക് സിഗ്നലുകളില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന യാത്രക്കാര്‍ക്കിടിയില്‍ നിന്ന് പാടും. യാത്രക്കാരില്‍ ബോധവത്ക്കരണത്തിനായാണ് ആദിത്യ ഇങ്ങനെ ചെയ്യുന്നത്. ഇൻഡോറിലെ വിവിധ ട്രാഫിക് സിഗ്നലുകളിൽ തന്‍റെ ഗാനം ആലപിച്ചുകൊണ്ട് ബോധവൽക്കരണം നടത്തുന്ന ഈ പത്ത് വയസ്സുകാരനെ കുറിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ യാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്
കൂറ്റന്‍ ചിലന്തി വലയില്‍ കുരുങ്ങി ജീവന്‍ നഷ്ടമായ എലി; ചില്ലറക്കരനല്ല ഈ ചിലന്തി, കുറിപ്പ് വൈറല്‍
ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങളിലെ യാത്രക്കാർക്കിടയിലൂടെ നടന്ന് തന്‍റെ പാട്ടുപാടി ബോധവൽക്കരണം നടത്തുന്ന ആദിത്യ തിവാരിയെ എഎൻഐ പങ്കുവട്ട വീഡിയോയിൽ കാണാം. സിഗ്നലുകൾ തെറ്റിക്കാതിരിക്കാൻ യാത്രക്കാർക്ക് ഈ കൊച്ചു ബാലൻ നിർദ്ദേശം നൽകുന്നതും ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് മിഠായി വിതരണം ചെയ്ത് നന്ദി പറയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സൈനിക വേഷം ധരിച്ചാണ് ആദിത്യ ബോധവൽക്കരണം നടത്തുന്നത്.
തനിക്കൊരു സൈനികനാവാനും രാജ്യത്തെ സേവിക്കാനുമാണ് ആഗ്രഹമെന്ന് ആദിത്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി താൻ ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെന്നും തന്‍റെ സഹോദരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ‘നോ സ്‌മോക്കിംഗ്’കാമ്പൈന്‍ നടത്തുന്നുണ്ടെന്നും ആദിത്യ കൂട്ടിച്ചേർത്തു. സഹോദരിയുടെ പ്രവർത്തിയാണ് തനിക്ക് പ്രചോദനമായതെന്നും അങ്ങനെയാണ് സ്വന്തമായി ട്രാഫിക് നിയമങ്ങളെ കുറിച്ച് പാട്ടുണ്ടാക്കി അത് ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും ഈ കൊച്ചു മിടുക്കന്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആദിത്യയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്.
ഭയക്കണം, ആർട്ടിക്കിലെ 'മെർക്കുറി ബോംബി'നെ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ