അപ്രതീക്ഷിതം, മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി, റെയിൽവേയുടെ സർപ്രൈസിൽ ഞെട്ടി യാത്രികർ!

കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന് ഓടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Third Vande Bharat express rake reaches in Kerala

രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റി. ഇപ്പോൾ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കൂടുതൽ സമയം ആവശ്യമില്ല, മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് വഴി അവർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. ഇനി കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിൻ ലഭിക്കാൻ പോകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. 

കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന് ഓടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും ഗുണം ചെയ്യും. അതേ സമയം ട്രെയിൻ കോച്ചുകളും കൊല്ലം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഈയിടെ എറണാകുളം മാർഷലിംഗ് യാർഡിൽ ജോലികൾ നടത്തിയിരുന്നു.

ഈ ട്രെയിൻ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ യാത്രക്കാരെ കൊണ്ട് എത്താൻ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.  എന്നാൽ, ട്രെയിനിൻ്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുമാണ് ഓടുന്നത്.  

കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഡെറാഡൂൺ-ലക്‌നൗ, പട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി ഉൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരം അയോധ്യയിൽ നിന്ന് ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര ന്യൂ ഡൽഹി, അമൃത്‌സർ മുതൽ ഡൽഹി, കോയമ്പത്തൂർ-ബെംഗളൂരു കാൻ്റ്, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബൈ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios