"ആ കൂണ്‍ കഴിച്ചു! സ്വപ്‍നം കാണുകയാണെന്ന് കരുതി" പറക്കുന്നതിനിടെ വിമാന എൻജിൻ ഓഫാക്കാൻ ശ്രമിച്ച പൈലറ്റ്!
സാൻ ഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റിൽ യാത്രക്കാരനായി യാത്ര ചെയ്യുകയായിരുന്ന അലാസ്‍ക എയർലൈൻസിന്റെ ഓഫ് ഡ്യൂട്ടി പൈലറ്റായ ജോസഫ് ഡേവിഡ് എമേഴ്‌സൻ (44) ആണ് വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഇയാളെ കോക്ക്പിറ്റില്‍ നിന്നും പുറത്താക്കിയ ശേഷം വിമാനം പോർട്ട്‌ലാൻഡിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി. ശേഷം എമേഴ്‌സണെ അറസ്റ്റ് ചെയ്‍തു. 83 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസുകളിലാണ് എമേഴ്‌സൺ അറസ്റ്റിലായത്. പിന്നീടാണ് ഇയാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പറക്കുന്ന വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം അലാസ്‍ക എയർലൈൻസ് വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റ് പറക്കുന്ന വിമാനത്തിന്റെ എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യാൻ ശ്രമിച്ചതായിരുന്നു സംഭവം. തുടർന്ന് വിമാനത്തിലെ മറ്റ് പൈലറ്റുമാരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കോക്പിറ്റിൽ നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു.
സാൻ ഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റിൽ യാത്രക്കാരനായി യാത്ര ചെയ്യുകയായിരുന്ന അലാസ്‍ക എയർലൈൻസിന്റെ ഓഫ് ഡ്യൂട്ടി പൈലറ്റായ ജോസഫ് ഡേവിഡ് എമേഴ്‌സൻ (44) ആണ് വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഇയാളെ കോക്ക്പിറ്റില്‍ നിന്നും പുറത്താക്കിയ ശേഷം വിമാനം പോർട്ട്‌ലാൻഡിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി. ശേഷം എമേഴ്‌സണെ അറസ്റ്റ് ചെയ്‍തു. 83 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസുകളിലാണ് എമേഴ്‌സൺ അറസ്റ്റിലായത്. പിന്നീടാണ് ഇയാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
താൻ സ്വപ്‍മം കാണുകയാണെന്ന് കരുതിയത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. താൻ മാജിക് മഷ്റൂം കഴിച്ചതായും കോടതി നടപടികൾക്കിടയില്‍ പൈലറ്റ് വെളിപ്പെടുത്തിയെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 40 മണിക്കൂറായി താൻ ഉറങ്ങിയിട്ടില്ലെന്ന് എമേഴ്‌സൺ പോലീസിനോട് പറഞ്ഞു. എമർജൻസി ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗത്തെ എമർജൻസി ഗേറ്റ് തുറക്കാൻ ഇയാള്‍ ശ്രമിച്ചെങ്കിലും ക്യാബിൻ ക്രൂ അംഗങ്ങൾ ഇതും തടഞ്ഞു. എംബ്രയർ 175 എന്ന ഇരട്ട-ജെറ്റ് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെ പ്രവര്‍ത്തനവും ഹൈഡ്രോളിക് ഓപ്പറേഷനും ഇന്ധന സംവിധാനവും ഓഫാക്കാനായിരുന്നു ഇയാളുടെ നീക്കം.
"ഞാൻ രണ്ട് എമർജൻസി ഷട്ട്ഓഫ് ഹാൻഡിലുകളും വലിച്ചു, കാരണം ഞാൻ സ്വപ്‍നം കാണുന്നുവെന്നും എനിക്ക് ഉണരാൻ ആഗ്രഹിക്കുന്നുവെന്നും കരുതി" എമേഴ്‌സൺ പോലീസിനോട് പറഞ്ഞു. അതേസമയം കോടതി വാദത്തിനിടെ, പൈലറ്റ് എമേഴ്‌സൺ ഈ ആരോപണങ്ങളിൽ കുറ്റം നിഷേധിച്ചെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോർട്ട്‌ലാൻഡിലെ മൾട്ട്‌നോമ കൗണ്ടി സർക്യൂട്ട് കോടതിയിൽ നടന്ന ഹ്രസ്വമായ വാദം കേൾക്കലിൽ പൈലറ്റ് തന്റെ അഭിഭാഷകൻ മുഖേനയാണ് കുറ്റം നിഷേധിച്ചത്.
നേരത്തെ, അലാസ്ക എയർലൈൻസ് സംഭവം സ്ഥിരീകരിച്ചിരുന്നു, എമേഴ്‌സന്റെ ശ്രമം പരാജയപ്പെട്ടുവെന്നും വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തനം തുടര്‍ന്നുവെന്നും കമ്പനി പറഞ്ഞു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയെന്നും കമ്പനി വ്യക്തമാക്കി. എമേഴ്‌സണെ അനിശ്ചിതകാലത്തേക്ക് സർവീസിൽ നിന്ന് നീക്കം ചെയ്തതായും എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും അലാസ്‍ക എയർലൈൻസ് അറിയിച്ചു. ഓഫ് ഡ്യൂട്ടി പൈലറ്റുമാർക്ക് ക്യാപ്റ്റന്റെ അനുമതിയുണ്ടെങ്കിൽ കോക്ക്പിറ്റ് ജമ്പ് സീറ്റിൽ കയറാൻ പൊതുവെ അനുവാദമുണ്ട്.
മാജിക് മഷ്റൂമിനെക്കുറിച്ച് മെഡിക്കൽ ഗവേഷകർ എന്താണ് പറയുന്നത്?
മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന ചിലതരം കൂണുകളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ ഹാലുസിനോജൻ ആയ സൈലോസിബിൻ, ഉത്കണ്ഠ, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയായി സഹായകമാണെന്ന് മെഡിക്കൽ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. 2020-ൽ മേൽനോട്ടത്തിലുള്ള ചികിത്സാ ആവശ്യങ്ങൾക്കായി 21 വയസ്സിന് മുകളിലുള്ള ആളുകൾക്ക് സൈലോസിബിൻ ഉപയോഗിക്കുന്നത് കുറ്റകരമാക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി ഒറിഗൺ മാറിയിരുന്നു. എന്നിരുന്നാലും, സൈലോസിബിൻ ഇപ്പോഴും ഫെഡറൽ നിയമം നിയമപരമായി നിരോധിച്ചിരിക്കുന്നു.
എന്താണ് നാഡീതളര്‍ച്ച അല്ലെങ്കിൽ മാനസിക തകർച്ച?
ഒരു വ്യക്തിയുടെ മാനസിക സന്തുലിതാവസ്ഥ തകരാറിലാകുന്ന ഒരു പ്രശ്‍നമാണ് നാഡീവ്യൂഹ തളര്‍ച്ച അല്ലെങ്കിൽ മാനസിക തകർച്ച. ഇക്കാരണത്താൽ, ആ വ്യക്തിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുള്ള മാറ്റം കാണപ്പെടുന്നു. വിഷാദത്തിന്റെ ഗുരുതരമായ അവസ്ഥയായി വിശേഷിപ്പിക്കപ്പെടുന്ന ഒരു തരം മൂഡ് സ്വിംഗ് ആണിത്. ഇതിനെ നാഡീ തകരാറ് എന്നും വിളിക്കുന്നു. വിഷാദം, ഉത്കണ്ഠ, അക്യൂട്ട് സ്ട്രെസ് ഡിസോർഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, ഇതാദ്യമായല്ല ഒരുവിമാനം ബോധപൂർവം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. 2015 മാർച്ചിൽ ബാഴ്‌സലോണയിൽ നിന്ന് ഡസൽഡോർഫിലേക്ക് പോവുകയായിരുന്ന ജർമൻവിംഗ്‌സ് വിമാനം ഒരു പൈലറ്റ് ബോധപൂർവം തകർത്തിരുന്നു. ഈ അപകടത്തിൽ ആറ് ജീവനക്കാർ ഉൾപ്പെടെ 150 പേർ മരിച്ചിരുന്നു.