ലോകത്തെ 100 പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും

ലോകത്തെ 100 സിറ്റികളുടെ പട്ടികയിലാണ് ഈ ഏഴ് നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴ് നഗരങ്ങളും കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് റാങ്കിങ്ങില്‍ മുമ്പിലേക്ക് കുതിച്ചിട്ടുമുണ്ട്. 

seven indian cities in worlds top destination list of 2019

ദില്ലി: ഏഷ്യയില്‍ തന്നെ ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നഗരങ്ങളില്‍ മുമ്പിലാണ് ഇന്ത്യയിലെ നഗരങ്ങള്‍. ''ശക്തമായ സാംസ്കാരിക പൈതൃകത്തിനും വൈവിധ്യങ്ങളുടെ ആസ്വാദനത്തിനും താരതമ്യേന ചിലവ് കുറവാണ് എന്നതിനും'' നന്ദി,  യുകെ ആസ്ഥാനമായ ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യൂറോ മോണിറ്റര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേറ്റ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യതലസ്ഥാനമുള്‍പ്പെടെ ഏഴ് നഗരങ്ങളാണ് ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളത്. ലോകത്തെ 100 സിറ്റികളുടെ പട്ടികയിലാണ് ഈ ഏഴ് നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴ് നഗരങ്ങളും കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് റാങ്കിങ്ങില്‍ മുമ്പിലേക്ക് കുതിച്ചിട്ടുമുണ്ട്. 

seven indian cities in worlds top destination list of 2019

2019 ലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ എട്ടാം സ്ഥാനത്താണ് ദില്ലി. നിലവില്‍ 11ാം സ്ഥാനത്താണ് രാജ്യതലസ്ഥാനം. ''ദില്ലി നിലവില്‍ 11ാം സ്ഥാനത്താണ്. ഇത് 2019 ല്‍ 8ാം സ്ഥാനത്തേക്ക് എത്തി. ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ചയാണ് ലോകോത്തര വിമാനത്താവളത്തിന്‍റെ കാര്യത്തിലും ആഡംബര സൗകര്യങ്ങളിലും മികച്ച ആരോഗ്യസേവനത്തിലും നഗരം കൈവരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

seven indian cities in worlds top destination list of 2019

മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് ആറ് നഗരങ്ങള്‍. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ 14ാം സ്ഥാനത്താണ്. 2019 അവസാനിക്കുമ്പോള്‍ ഒരു കോടി 20 ലക്ഷം പേരാണ് മുംബൈ സന്ദര്‍ശിച്ചത്. താജ്മഹലിന്‍റെ നഗരമായ ആഗ്ര 26ാം സ്ഥാനത്താണ്. 2018 ല്‍ 80 ലക്ഷം വിനോദസ‍ഞ്ചാരികളാണ് ആഗ്രയിലെത്തിയത്. 2019 ല്‍ എട്ട് സ്ഥാനം മുമ്പിലെത്താന്‍ ആഗ്രയ്ക്ക് സാധിച്ചു. 

seven indian cities in worlds top destination list of 2019

ചെന്നൈയും ബംഗളുരുവും 25 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 36ാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ 31 സ്ഥാനത്തേക്ക് കുതിച്ചു. ബംഗളുരു ഇതാദ്യമാണ് 100 നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജയ്പൂര്‍ 34ാം സ്ഥാനത്താണ്. കൊല്‍ത്ത 76ല്‍ നിന്ന് 74ാം സ്ഥാനത്തെത്തി. റിപ്പോര്‍ട്ട് പ്രകാരം ഏഷ്യ ലോകത്ത് തന്നെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 100 നഗരങ്ങളില്‍ 43 നഗരങ്ങളും ഏഷ്യയിലേതാണ്. ആദ്യ ആറുമാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2019 ലെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

ഇത്തവണയും ഹോങ്കോംഗ് ആണ് ഒന്നാം സ്ഥാനത്ത്. ബാങ്കോക്ക്, ലണ്ടന്‍, മകാവോ, സിങ്കപ്പൂര്‍ർ എന്നിവയാണ് ആജ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എട്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂയോര്‍ക്ക് 11ാം സ്ഥാനത്തേക്ക് വീണു.

Latest Videos
Follow Us:
Download App:
  • android
  • ios