പൊതുഗതാഗതം സൗജന്യമാക്കി ഒരു രാജ്യം ...
റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ലക്‌സംബര്‍ഗ് സിറ്റി: പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കി യൂറോപ്പിലെ ഏറ്റവും ചെറു രാജ്യങ്ങളിലൊന്നായ ലക്‌സംബര്‍ഗ്. റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധി നേടിയ രാജ്യമാണ് ലംക്സംബർഗ്.
ചില നഗരങ്ങളില്‍ നിലവില്‍ സൗജന്യയാത്രയാണ്. ഇത് ശനിയാഴ്ച മുതല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചു. ലക്‌സംബര്‍ഗിലെ 40 % കുടുംബങ്ങള്‍ക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്. വര്‍ഷം 8000 രൂപയോളം (100 യൂറോ) ലാഭമുണ്ടാകും. ലക്‌സംബര്‍ഗില്‍ 47% പേരും കാറോടിച്ചാണ് ജോലിക്കു പോകുന്നതെന്നാണ് കണക്ക്. 32 % പേരും ബസിലാണ് യാത്ര ചെയ്യുന്നത്. ട്രെയിനില്‍ പോകുന്നത് 19 % പേർ മാത്രമാണ്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ 69 % പേര്‍ ഉപയോഗിക്കുന്നത് പൊതുഗതാഗത സംവിധാനമാണ്.
ഹെല്‍മെറ്റില്ലാ യാത്രകള്‍ പെരുകുന്നു; നിയമലംഘനം തടയാന്‍ 'ഓപ്പറേഷൻ ഹെഡ് ഗിയർ' പദ്ധതിയുമായി പൊലീസ് ...
ടെസ്റ്റ് ഡ്രൈവിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ...
പണമില്ലെങ്കില്‍ എണ്ണയുമില്ലെന്ന് പമ്പുടമകള്‍; ആര്‍ടിഒയുടെ വാഹനപരിശോധന 'കട്ടപ്പുറത്ത്'!...