വന്യജീവികൾക്കൊപ്പം ഉണ്ടുറങ്ങി, ആനപ്പുറത്തേറി, ജീപ്പിൽ കറങ്ങി മോദി! ഇങ്ങനൊരു പ്രധാനമന്ത്രി ഇന്ത്യയിലാദ്യം!

പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കാസിരംഗ നാഷണൽ പാർക്കിൽ എത്തിയത്. കാസിരംഗയിൽ രാത്രി വിശ്രമത്തിനുശേഷം ജംഗിൾ സഫാരിയിലെത്തിയ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 

PM Modi slept with wild animals and rode on an elephant and rode around in a jeep at Kaziranga National Park

ണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലും അരുണാചൽ പ്രദേശിലും. ഇന്ന് പുലർച്ചെ കാസിരംഗ നാഷണൽ പാർക്കിലെത്തിയ പ്രധാനമന്ത്രി അവിടെ ആന സവാരിക്കൊപ്പം ജീപ്പ് സഫാരിയും നടത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കാസിരംഗ നാഷണൽ പാർക്കിൽ എത്തിയത്. കാസിരംഗയിൽ രാത്രി വിശ്രമത്തിനുശേഷം ജംഗിൾ സഫാരിയിലെത്തിയ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 

വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി തേജ്പൂരിൽ എത്തിയിരുന്നു. അവിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അദ്ദേഹത്തെ സ്വാഗതം ചെയ്‍തു. രാത്രി വിശ്രമത്തിന് ശേഷം ഇന്ന് രാവിലെ അദ്ദേഹം കാസിരംഗ സന്ദർശിച്ചു. പ്രധാനമന്ത്രി മോദി കാസിരംഗയിൽ എത്തുന്നതിന് മുമ്പ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിരുന്നു. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി മോദി കാസിരംഗ നാഷണൽ പാർക്കിൽ തങ്ങി എന്നാണ് വിവരം.
 
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള കാസിരംഗയിലേക്കുള്ള തൻ്റെ ആദ്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ആദ്യം പാർക്കിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിൽ ആനപ്പുറത്ത് സവാരി നടത്തി. തുടർന്ന് അതേ പരിധിക്കുള്ളിൽ ജീപ്പ് സഫാരിക്കും പോയി. പാർക്ക് ഡയറക്ടർ സോണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി മോദി, കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനും അതിൻ്റെ പ്രകൃതിദൃശ്യങ്ങളുടെ സമാനതകളില്ലാത്ത സൗന്ദര്യം അനുഭവിക്കാനും ആളുകളെ അഭ്യർത്ഥിച്ചു. "ഇന്ന് രാവിലെ ഞാൻ ആസാമിലെ കാസിരംഗ നാഷണൽ പാർക്കിലായിരുന്നു. പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ഗാംഭീര്യമുള്ള ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്കാ. സിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാൻ ഞാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അതിൻ്റെ ഭൂപ്രകൃതിയുടെ സമാനതകളില്ലാത്ത സൗന്ദര്യവും അസമിലെ ജനങ്ങളുടെ ഊഷ്മളതയും അനുഭവിക്കുക. ഓരോ സന്ദർശനവും ആത്മാവിനെ സമ്പന്നമാക്കുകയും നിങ്ങളെ അസമിൻ്റെ ഹൃദയവുമായി ആഴത്തിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്," പ്രധാനമന്ത്രി പോസ്റ്റിൽ പറഞ്ഞു.

മുഗളന്മാരെ പരാജയപ്പെടുത്തിയ ആസാമിലെ അഹോം രാജ്യത്തിലെ രാജകീയ സൈന്യത്തിൻ്റെ പ്രസിദ്ധനായ ജനറൽ ലചിത് ബോർഫുകൻ്റെ മഹത്തായ പ്രതിമയായ 'ശൂരപ്രതിമ' പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ലച്ചിത്, തായ്-അഹോം മ്യൂസിയങ്ങൾ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ലച്ചിത് ബോർഫുകൻ്റെ ധീരതയെ ഓർക്കുകയും അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഇത് പ്രദേശത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

തുടർന്ന് ജോർഹട്ട് ജില്ലയിലെ മെലെങ് മെറ്റെല്ലി പോത്താർ സന്ദർശിക്കുന്ന പ്രധാനമന്ത്രി അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ആരോഗ്യം, എണ്ണ, വാതകം, റെയിൽ, ഭവന മേഖലകളെ ശക്തിപ്പെടുത്തുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പിഎം-ഡിവൈൻ) പദ്ധതിക്ക് കീഴിൽ ശിവസാഗറിൽ ഒരു മെഡിക്കൽ കോളേജും ആശുപത്രിയും ഗുവാഹത്തിയിൽ ഹെമറ്റോ-ലിംഫോയ്ഡ് സെൻ്ററും ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഡിഗ്ബോയ് റിഫൈനറിയുടെ ശേഷി 0.65ൽ നിന്ന് 1 എംഎംടിപിഎ (പ്രതിവർഷം മില്യൺ മെട്രിക് ടൺ) ആയി വികസിപ്പിക്കുന്നതുൾപ്പെടെ എണ്ണ, വാതക മേഖലയിലെ സുപ്രധാന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ഇതിനുപുറമെ, ഗുവാഹത്തി റിഫൈനറി വിപുലീകരണത്തോടൊപ്പം കാറ്റലിറ്റിക് റിഫോർമിംഗ് യൂണിറ്റ് (സിആർയു) സ്ഥാപിക്കൽ, ബെറ്റ്കുച്ചി (ഗുവാഹത്തി) ടെർമിനലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയും നൽകും. ജോർഹട്ടിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios