ഊട്ടിപ്പട്ടണം വീണ്ടും തുറന്നു, സഞ്ചാരികള്‍ ഒഴുകുന്നു, പടക്കം പൊട്ടിച്ച് കച്ചവടക്കാര്‍!

പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടിയിലെ വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്‍തത്.

Nilgiris and Ooty opens for tourists after four months

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ടീ ​പാ​ർ​ക്ക്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടിയിലെ വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്‍തത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഇവിടങ്ങളില്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല​യി 5000ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ത​മി​ഴ്​​നാ​ട് ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കൃ​ത്രി​മ ത​ടാ​ക​ത്തി​ലെ ബോ​ട്ട് സ​വാ​രി ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നി​ല​വി​ലെ നി​ര​ക്കി​ൽ 25 ശ​ത​മാ​നം വ​ർ​ധ​നവാണ് വ​രു​ത്തി​യ​ത്. 

നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി, പൈ​ക്കാ​റ എ​ന്നീ ബോ​ട്ട് ഓ​ഫി​സു​ക​ളി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ത​ന്നെ വ​ർ​ധ​ന ന​ട​പ്പാ​ക്കി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ചാ​ർ​ജും ഡെ​പ്പോ​സി​റ്റ് അ​ട​ക്ക​മു​ള്ള വ​ർ​ധ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​ക്സ്​​പ്ര​സ് സ​ർ​വി​സു​മു​ണ്ട്. ര​ണ്ടു സീ​റ്റു​ള്ള പെ​ഡ​ൽ ബോ​ട്ടി​ന് ശ​നി, ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും 250 രൂ​പ​യാ​ണ്. ഡെ​പ്പോ​സി​റ്റ് ഉ​ൾ​പ്പെ​ടെ 500 രൂ​പ ഈ​ടാ​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ ചാ​ർ​ജ്​ 300 രൂ​പ​യും ഡെ​പ്പോ​സി​റ്റ് 300 രൂ​പ​യും ചേ​ർ​ത്ത്​ 600 രൂ​പ​യാ​ണ്. എ​ക്സ്പ്ര​സ് ചാ​ർ​ജ് 700 രൂ​പ. നാ​ല് സീ​റ്റി​ന്​ 350 രൂ​പ. ഡെ​പ്പോ​സി​റ്റ് 350 രൂ​പ ഉ​ൾ​പ്പെ​ടെ 700 രൂ​പ. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന്​ 400 രൂ​പ. എ​ക്സ്പ്ര​സ് ചാ​ർ​ജ് 1000 രൂ​പ​യും.ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ക്കു​ന്ന എ​ൻ​ജി​ൻ ബോ​ട്ടു​ക​ൾ​ക്ക് നാ​ലു സീ​റ്റി​ന് 345 രൂ​പ, ഡ്രൈ​വ​ർ​ക്ക് 55 രൂ​പ, ഡെ​പ്പോ​സി​റ്റാ​യി 400 ഉ​ൾ​പ്പെ​ടെ 800 രൂ​പ ഈ​ടാ​ക്കും.

ലോക്ക് ഡൗ​ണും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും കാ​ര​ണം ക​ന​ത്ത ന​ഷ്​​ട​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന് നേ​രി​ട്ടി​ട്ടു​ള്ള​ത്. ഈ വ​രു​മാ​ന ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​നാ​ണ് നിരക്ക് കൂട്ടുന്നതിലൂടെ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Latest Videos
Follow Us:
Download App:
  • android
  • ios