കരാർ ഒപ്പിട്ട് ഇൻഡിഗോയും മലേഷ്യ എയർലൈൻസും, കോളടിച്ചത് ഈ യാത്രികർക്ക്

ഇന്ത്യയിലും മലേഷ്യയിലും മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി കോഡ് ഷെയർ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഇൻഡിഗോയും മലേഷ്യ എയർലൈൻസും

Malaysia Airlines and IndiGo have officially launched a strategic codeshare partnership

ന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഇൻഡിഗോയും മലേഷ്യൻ എയർലൈൻസും കോഡ് ഷെയർ പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. മലേഷ്യയിലെയും ഇന്ത്യയിലെയും പ്രധാന ഹബ്ബുകളിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും യാത്രാനുഭവം ഉയർത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഒപ്പം ഈ സഹകരണം ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ടൂറിസം വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് അടുത്തിടെ വിസ ഒഴിവാക്കിയിരുന്നു. ഇതും വിമാനക്കമ്പനികളുടെ ഈ പുതിയ ഈ നീക്കവും പരസ്‍പരം യോജിക്കുന്നു. ഇത് യാത്ര എളുപ്പമാക്കുകയും ഓരോ പ്രവേശനത്തിനും 30 ദിവസം വരെ താമസിക്കാൻ കൂടുതൽ അവസരം നൽകുകയും ചെയ്യുന്നു.

കോഡ്‌ഷെയർ പങ്കാളിത്തം ഈ വർഷം ആദ്യം ഒപ്പുവച്ച ധാരണാപത്രം (എംഒയു) പിന്തുടരുന്നു. ഇത് രണ്ട് എയർലൈനുകളുടെയും നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത ഉറപ്പിച്ചു.

കോഡ്‌ഷെയറിൻ്റെ നിബന്ധനകൾ അനുസരിച്ച്, മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് കോഡ് MH ഇന്ത്യയിലെ ഏഴ് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചേർക്കും. തൽഫലമായി, മലേഷ്യൻ എയർലൈൻസിൻ്റെ ഉപഭോക്താക്കൾക്ക് ഗോവ, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, വാരണാസി , കൊൽക്കത്ത, പട്‌ന, ഭുവനേശ്വർ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഡെസ്റ്റിനേഷനുകളുടെ വിശാലമായ സെലക്ഷൻ ആക്‌സസ് ചെയ്യാൻ സാധിക്കും. 

കൂടാതെ, ഇൻഡിഗോയുടെ 6E ഫ്ലൈറ്റ് കോഡ്, ക്വാലാലംപൂർ ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ലെ പ്രധാന ഹബ്ബിൽ നിന്ന് മലേഷ്യൻ എയർലൈൻസിൻ്റെ ആഭ്യന്തര ഫ്ലൈറ്റുകളിലേക്ക് ചേർക്കും. മലേഷ്യൻ എയർലൈൻസും ഇൻഡിഗോ കോഡ്ഷെയർ പങ്കാളിത്തവും ഉപയോഗിച്ച്, ഇൻഡിഗോ ഉപഭോക്താക്കൾക്ക് പെനാങ്, ലങ്കാവി, കോട്ട കിനാബാലു, ജോഹർ ബഹ്‌റു, കുച്ചിംഗ്  തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും. 

ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, അമൃത്സർ, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രധാന സ്ഥലങ്ങളിലേക്ക് മലേഷ്യൻ എയർലൈൻസ് ഇതിനകം നേരിട്ടുള്ള ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇൻഡിഗോ ക്വാലാലംപൂരിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇന്ത്യയും മലേഷ്യയും. ആഗ്രയിലെ താജ്മഹൽ, ജയ്പൂരിലെ ആംബർ പാലസ്, അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം, ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗോവ, ഹിമാചൽ, കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ചിലത് ഉൾപ്പെടുന്നു.  ബട്ടു ഗുഹകൾ, പെട്രോനാസ് ട്വിൻ ടവറുകൾ, ലങ്കാവി സ്കൈബ്രിഡ്ജ്, കെഎൽസിസി പാർക്ക്, കാമറൂൺ ഹൈലാൻഡ്സ്, ബാക്കോ നാഷണൽ പാർക്ക്, സിപാഡൻ ദ്വീപ് തുടങ്ങിയവ മലേഷ്യൻ ടൂറിസത്തിലെ മുഖ്യ ആകർഷണങ്ങളാണ്.

മലേഷ്യൻ എയർലൈൻസുമായുള്ള ഈ കോഡ്‌ഷെയർ പങ്കാളിത്തം സന്തോഷകരമായ നിമിഷമാണെന്ന്  ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. ഈ തന്ത്രപരമായ സഖ്യം ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയിൽ ആകാശത്തെ ബന്ധിപ്പിക്കുന്നതിനും സമാനതകളില്ലാത്ത കണക്റ്റിവിറ്റിയും ഇരു രാജ്യങ്ങളിലെയും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യവും നൽകുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വിനോദ യാത്രകൾക്കും ബിസിനസ് യാത്രകൾക്കുമായി ഇന്ത്യൻ വിപണിയുടെ മഹത്തായ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇൻഡിഗോയുമായുള്ള ഈ കോഡ്‌ഷെയർ പങ്കാളിത്തം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡാറ്റ്ക് ക്യാപ്റ്റൻ ഇസ്ഹാം ഇസ്‍മയിലും പറഞ്ഞു. മലേഷ്യൻ ഹോസ്പിറ്റാലിറ്റിയുടെ തനതായ മനോഹാരിത അനുഭവിക്കാൻ ഇൻഡിഗോ യാത്രക്കാരെ ഊഷ്‍മളമായി സ്വാഗതം ചെയ്യുമ്പോൾ മലേഷ്യൻ എയർലൈൻസ് ഉപഭോക്താക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്‍കാരികവും സാമ്പത്തികവുമായ ലാൻഡ്സ്കേപ്പിലേക്ക് കൂടുതൽ പ്രവേശനം നൽകാൻ ഈ സഹകരണം അനുവദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios