ഇന്ത്യന്‍ രൂപയുമായി ചെല്ലുന്നവരെ ഈ രാജ്യങ്ങള്‍ പൊന്നുപോലെ നോക്കും! നിങ്ങള്‍ക്ക് രാജാവിനെപ്പോലെ സഞ്ചരിക്കാം!
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം.
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം.
1 കോസ്റ്റാറിക്ക
തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും തിളച്ചുമറിയുന്ന അഗ്നിപര്‍വതങ്ങളുമൊക്കെയുള്ള നാട്. സാഹസികയാത്ര ഇഷ്ടപെടുന്നവക്കും പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്ന സഞ്ചാരികള്‍ക്കും ധൈര്യമായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്ററിക്കയുടെ 6.33 റിക്കാന്‍ കോളന്‍.
2 ഇന്ത്യോനേഷ്യ
ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 180 ഇന്ത്യനോഷ്യന്‍ റുപിയ.
പാതിരാത്രിയില്‍ നിലവിളികള്‍, സ്‍ത്രീകളുടെ അടക്കംപറച്ചിലുകള്‍, അസാധാരണ വെളിച്ചവും! ഭയത്തോടെ ഒരു നാട്!
യാത്രയുടെ ഏകദേശ ചെലവ്:
ന്യൂഡൽഹി മുതൽ ജക്കാർത്ത വരെ: 40000 രൂപ മുതൽ 70000 രൂപ വരെ
മുംബൈ മുതൽ ജക്കാർത്ത വരെ: 38000 മുതൽ 71000 വരെ
കൊൽക്കത്ത മുതൽ ജക്കാർത്ത വരെ: 50000 മുതൽ 81000 വരെ
ചെന്നൈ-ജക്കാർത്ത: 42000 മുതൽ 91000 വരെ
താമസ ചെലവ് (ബജറ്റ് ഹോട്ടലിന് പ്രതിദിനം): 3,000 രൂപ മുതൽ
ഭക്ഷണച്ചെലവ് (പ്രതിദിനം): 1,100 രൂപ
മുൻനിര ആകർഷണങ്ങൾ
മൗണ്ട് ബത്തൂർ, മൗണ്ട് റിഞ്ജാനി
ഗുനുങ് പായുങ് ബീച്ച്, കുട്ട ബീച്ച്, സെമിനാക്ക് ബീച്ച്, ഗീഗർ ബീച്ച്, സനുർ ബീച്ച്, സിൻഡൻ ബീച്ച്
സരസ്വതി ക്ഷേത്രം ഉബുദ്, പെറ്റിറ്റെൻഗെറ്റ് ക്ഷേത്രം, തീർത എംപുൽ, പുര, ഉലുൻ ദനു ബ്രതൻ, ഉലുവാട്ടു ക്ഷേത്രം, പ്രംബനൻ ക്ഷേത്രം
ജിംബരൻ ബേ
എലിഫന്റ് സഫാരി പാർക്ക്
ഉബുദ് മങ്കി ഫോറസ്റ്റ്
മെറാപ്പി അഗ്നിപർവ്വതം
എയർ കലക് ചൂടുനീരുറവകൾ
3 ഭൂട്ടാന്‍
ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്‍റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് . ഇന്ത്യക്കാര്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് നിര്‍ബന്ധമല്ല. ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതി. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 0.98 ഭൂട്ടാന്‍ കറന്‍സിക്കും.
4 നേപ്പാള്‍
നമ്മുടെ തൊട്ടടുത്ത അയല്‍ രാജ്യം. വിസ ആവശ്യമില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള സഞ്ചാരികള്‍ നേരെ നേപ്പാളിനു പോകുക. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളില്‍. ഒരു ഇന്ത്യന്‍ രൂപക്ക് 1.59 നേപ്പാളീ റുപ്പിയാണ് ലഭിക്കുക. നേപ്പാളികള്‍ നിങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.
യാത്രയുടെ ചെലവ്:
ന്യൂഡൽഹി മുതൽ കാഠ്മണ്ഡു വരെ: 29000 മുതൽ 37500 വരെ
മുംബൈ മുതൽ കാഠ്മണ്ഡു വരെ: 40500 മുതൽ 45500 വരെ
കൊൽക്കത്ത മുതൽ കാഠ്മണ്ഡു വരെ: 37000 മുതൽ 61500 വരെ
ചെന്നൈ മുതൽ കാഠ്മണ്ഡു വരെ: 46500 മുതൽ 55500 വരെ
താമസ ചെലവ് (ബജറ്റ് ഹോട്ടലിന് പ്രതിദിനം): 2,000 രൂപ മുതൽ
ഭക്ഷണച്ചെലവ് (പ്രതിദിനം): 600 രൂപ
5 സിംബാവേ
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ട. നേരെ സിംബാവേക്ക് പോകാം. വിക്ടോറിയ വെള്ളച്ചാട്ടം, ആഫ്രിക്കന്‍ സിഹം, ആനകള്‍ തുടങ്ങി ഒരുപാട് ദൃശ്യങ്ങള്‍ ഇവിടെ വിരുന്നൊരുക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 3.87 സിംബാവിയന്‍ ഡോളര്‍.
6 കംബോഡിയ
ക്ഷേത്രങ്ങളുടെ നാട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 'അങ്കോര്‍ വാറ്റ് ഇവിടെയാണ്. നഗരത്തിരക്ക് ശ്വാസംമുട്ടിക്കുന്നവര്‍ ഇങ്ങോട്ടു പോകുക. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. ഒരു ഇന്ത്യന്‍ രൂപക്ക് 49.22 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം.
യാത്രയുടെ ചെലവ്:
ന്യൂഡൽഹിയിൽ നിന്ന് നോം പെനിലേക്ക്: 41.5k മുതൽ 48.5k വരെ
മുംബൈ മുതൽ നോം പെൻ വരെ: 31k മുതൽ 62k വരെ
കൊൽക്കത്ത മുതൽ നോം പെൻ വരെ: 56k മുതൽ 68.5k വരെ
ചെന്നൈയിൽ നിന്ന് നോംപെന്നിലേക്ക്: 36k മുതൽ 38k വരെ
താമസ ചെലവ് (ബജറ്റ് ഹോട്ടലിന് പ്രതിദിനം): 4,000 രൂപ മുതൽ
ഭക്ഷണച്ചെലവ് (പ്രതിദിനം): 1,000 രൂപ
7 ശ്രീലങ്ക
സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സഞ്ചരിക്കാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ലക്ഷ്യസ്ഥാനങ്ങള്‍ ഏറെ. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. മെയ് ജൂണ്‍ മാസങ്ങളില്‍ ഇങ്ങോട്ടുള്ള ടിക്കറ്റുകള്‍ ചുരുങ്ങിയ ചിലവില്‍ ലഭിക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 3.92 ശ്രീലങ്കന്‍ റുപ്പി.
8 വിയറ്റ്നാം
ഇവിടെ ബലോങ് ബേയെന്ന സ്ഥലത്ത് ഒരദ്ഭുതം നിങ്ങളെ കാത്തിരിപ്പുണ്ട്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം അവതാറിലെ മലനിരകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്ഥലം. ഇവിടെ നിന്നും നോക്കിയാല്‍ അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന അനേകം മലനിരകളെ കാണാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പിയും ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമായ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. ഒരു ഇന്ത്യന്‍ രൂപക്ക് 296 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം.
യാത്രയുടെ ചെലവ്:
ന്യൂഡൽഹി മുതൽ ഹനോയി വരെ: 25k മുതൽ 37k വരെ
മുംബൈ മുതൽ ഹനോയി വരെ: 21k മുതൽ 27.5k വരെ
കൊൽക്കത്ത മുതൽ ഹനോയി വരെ: 38k മുതൽ 66k വരെ
ചെന്നൈ മുതൽ ഹനോയി വരെ: 20.5k മുതൽ 58.5k വരെ
താമസ ചെലവ് (ബജറ്റ് ഹോട്ടലിന് പ്രതിദിനം): 2,000 രൂപ മുതൽ
ഭക്ഷണച്ചെലവ് (പ്രതിദിനം): 900 രൂപ