അടവിയിലും ആങ്ങമൂഴിയിലും വീണ്ടും നീറ്റിലിറങ്ങി കൊട്ടവഞ്ചികള്‍
സീതത്തോട് -ഗവി ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായ കൊട്ടവഞ്ചി സവാരി സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്.
കോന്നി: നീണ്ട ഇടവേളയ്ക്കുശേഷം കോന്നി അടവിയിലും ആങ്ങമൂഴിയിലും കൊട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കൊവിഡിനെത്തുടർന്ന് ആനക്കൂട്, അടവി എന്നിവ അടച്ചിട്ടിരുന്നു. ഗവിയിലേക്കുള്ള പ്രവേശനവും നിര്‍ത്തിയതോടെ കൊട്ടവഞ്ചി സവാരിയും നിർത്തിവച്ചിരുന്നു. ബുധനാഴ്ചയാണ് സവാരി വീണ്ടും തുടങ്ങിയത്. കിളിയെറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കൊട്ടവഞ്ചി സവാരി കേന്ദ്രം. രാവിലെ ആറര മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോന്നിയിൽനിന്ന് നാല് കിലോമീറ്റര്‍ ദൂരമാണ് അടവിയിലേക്കുള്ളത്. ആങ്ങമൂഴിയില്നിന്ന് ഗവിയിലേക്ക് 65 കി.മീ. ദൂരമുണ്ട്. മണ്ണീറ വെള്ളച്ചാട്ടം അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിനടുത്താണ്.
സീതത്തോട് -ഗവി ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായ കൊട്ടവഞ്ചി സവാരി സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്. സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്മിറ്റിക്കാണ് സീതത്തോട് പഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം. കൊട്ടവഞ്ചിയില് ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം. നാലു പേര്‍ക്ക് 400 രൂപയാണ് ഈടാക്കുന്നത്. ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷസംവിധാനങ്ങളും നല്‍കും. സഞ്ചാരികളുടെ സേവനത്തിനായി 17 ജീവനക്കാർ ഉണ്ട്. പ്രദേശവാസികളായ 16 തുഴച്ചിലുകാരാണ് ഉള്ളത്. 16 കൊട്ടവഞ്ചിയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള പാര്‍ക്കും ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
കക്കാട്ടാറ്റിലൂടെ ഒരു കിലോമീറ്ററോളം ദൂരത്തിൽ പൂര്‍ണമായും വനത്തിലൂടെയാണ് കൊട്ടവഞ്ചി യാത്ര. ഒരു കിലോമീറ്റര്‍ ദൂരത്തിൽ പ്രകൃതിദത്ത ടൂറിസം പാർക്ക്, ഊഞ്ഞാൽ, സഞ്ചാരികൾക്കുള്ള വിശ്രമസ്ഥലം, ചിൽഡ്രൻസ് പാർക്ക്, ചങ്ങാടം എന്നിവയും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്നിരവധി സഞ്ചാരികളാണ് കുടുംബസമേതം കാടിന്റെ കുളിർമയിൽ കൊട്ടവഞ്ചി സവാരിക്ക് എത്തുന്നത്. കോന്നിയിൽ ഇപ്പോൾ ആനക്കൂട്, അടവി, മണ്ണീറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം ആൾക്കാർ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.