നല്ല കിടിലൻ റീൽസിനുള്ള വകയുണ്ടേ..! വെറും 20 രൂപയ്ക്ക് കിടിലൻ ഒരു സ്പോട്ട് കാണാം, വൻ ഹിറ്റായി മീൻപിടിപ്പാറ

പുഴയൊഴുകും വഴിയേയാണ് മീൻപിടിപ്പാറയുടെ സൗന്ദര്യം. ചൂണ്ടയിൽ കൊരുത്ത മീൻ പ്രതിമയുണ്ട് പാറപ്പുറത്ത് ഒത്ത നടുവിൽ. കൽപ്പടവുകളിലൂടെ സംഗീതം പൊഴിച്ച് ചെറുവെള്ളച്ചാട്ടം പോലെ വിസ്മയക്കാഴ്ച ആരെയും ആകര്‍ഷിക്കും.

just 20 rs entry fee Meenpidi paara super hit can shoot reels btb

കൊല്ലം: ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ഹിറ്റായി മാറി മീൻപിടിപ്പാറ. കൊല്ലം കൊട്ടാരക്കരയിൽ കാട്ടുചോലയ്ക്കും കാട്ടരുവിയ്ക്കും സമാനമായൊരു വിനോദസഞ്ചാര കേന്ദ്രമാണ് മീൻപിടിപ്പാറ. 20 രൂപയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് മീൻപിടിപ്പാറയിലെത്തുന്നത്. സ്ഥലസൗകര്യം വികസിപ്പിച്ചാൽ കൂടുതൽ വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനാകും ഈ ഇക്കോ ടൂറിസം കേന്ദ്രത്തിന്.

പുഴയൊഴുകും വഴിയേയാണ് മീൻപിടിപ്പാറയുടെ സൗന്ദര്യം. ചൂണ്ടയിൽ കൊരുത്ത മീൻ പ്രതിമയുണ്ട് പാറപ്പുറത്ത് ഒത്ത നടുവിൽ. കൽപ്പടവുകളിലൂടെ സംഗീതം പൊഴിച്ച് ചെറുവെള്ളച്ചാട്ടം പോലെ വിസ്മയക്കാഴ്ച ആരെയും ആകര്‍ഷിക്കും. കാട്‍ മൂടിയ പ്രദേശം വെട്ടിത്തെളിച്ച് പുലമൺതോടിന്‍റെ ഇരുവശവും മോടി കൂട്ടിയപ്പോൾ ടൂറിസം വകുപ്പിന് കിട്ടിയത് പുതിയൊരു ഇക്കോ ടൂറിസം കേന്ദ്രമാണ്. ഇരു കരളേയും ബന്ധിപ്പിച്ചൊരു നടപ്പാലമുണ്ട്.

അരുവിയുടെ കരയിലൂടെ നടന്നുനീങ്ങാം തറയോടു പാകിയ നടപ്പാതയിലൂടെ. കുട്ടികളെ ആകര്‍ഷിക്കാൻ കളിസ്ഥലവും ഒപ്പമുണ്ട്. പാര്‍ക്കിംഗ് സൗകര്യം വിപുലീകരിച്ചും സമീപത്തെ സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുത്തും വികസിപ്പിച്ചാൽ അനവധി സാധ്യതകളുണ്ട് മീൻപിടിപ്പാറയ്ക്ക് മുന്നിലുള്ളത്. അതേസമയം, വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് നേർ പകുതിയാക്കി 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് മന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. വാ​ഗമണ്ണിലെ കോലാഹലമേട്ടില്‍ നിർമിച്ച ​ഗ്ലാസ് ബ്രിഡ്ജ്  അടുത്തിടെയാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ​ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ​ഗ്ലാസ് ബ്രിഡ്ജിൽനിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. 

രാവിലെ പോയത് സ്കൂളിലേക്ക്, എത്തിയില്ല; വൈകിട്ട് വീട്ടിലും പോയില്ല, കുട്ടികൾ കയറിയത് എറണാകുളം ബസിൽ, ഒടുവിൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios