ഒന്നല്ല, രണ്ടല്ല, പത്തല്ല! എണ്ണാമെങ്കിൽ എണ്ണിക്കോയെന്ന് റെയിൽവേ; വരുന്നത് പാളങ്ങളിൽ അമൃത് ഭാരതുകളുടെ പെരുമഴ!

അത്യാധുനിക അമൃത് ഭാരത് എക്സ്പ്രസുകളുടെ പെരുമഴയാണ് രാജ്യത്തെ റെയിൽവേ ലൈനുകളിൽ വരാൻ വേണ്ടി പോകുന്നത്. ഒന്നല്ല, രണ്ടല്ല, പത്തല്ല, അമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ ഉടൻ സമ്മാനിക്കാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 
 

Indian Railways plans to set introduce 50 new Amrit Bharat Express trains

രാജ്യത്തെ റെയിൽവേയുടെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിൽ വീണ്ടും യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസുകളുടെ പെരുമഴയാണ് രാജ്യത്തെ റെയിൽവേ ലൈനുകളിൽ വരാൻ വേണ്ടി പോകുന്നത്. ഒന്നല്ല, രണ്ടല്ല, 10 അല്ല, 50 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ ഉടൻ സമ്മാനിക്കാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 

അമ്പത് പുതിയ അമൃത് ഭാരത് ട്രെയിനുകൾക്ക് സർക്കാർ അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്പ്രസ്, മാൾഡ ടൗൺ-സർ എം വിശ്വേശ്വരയ്യ ടെർമിനസ് (ബാംഗ്ലൂർ) എന്നിവയ്ക്കിടയിൽ ഓടുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ വിജയത്തിന് ശേഷം, ഈ ട്രെയിൻ വിവിധ റൂട്ടുകളിൽ ഓടിക്കാൻ റെയിൽവേ ഉടൻ പദ്ധതിയിടുന്നു.

ഇന്ത്യയിലെ ആദ്യ അമൃത് ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം 2023 ഡിസംബർ 30ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനാണിത്.  ഇതാ അമൃത് ഭാരത് ട്രെയിനുകളുടെ ചില വിശേഷങ്ങൾ അറിയാം.

ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) സാങ്കേതികവിദ്യയുള്ള അമൃത് ഭാരത് എക്സ്പ്രസ് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് ഈ സൗകര്യങ്ങളുള്ള അമൃത് ഭാരത് ട്രെയിനുകൾ . നോൺ എസി കോച്ചുകളുള്ള പുഷ് പുൾ ട്രെയിനാണിത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ യാത്രക്കാർക്ക് ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, അനുയോജ്യമായ മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ കിടിലൻ മാറ്റം; ഇനി സീറ്റ് കിട്ടിയാൽ മാത്രം പണം മതിയെന്ന് ഐആർസിടിസി!

പുഷ് - പുള്‍ സാങ്കേതികവിദ്യയാണ് ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് ട്രെയിനിന്‍റെ മുന്നിലും പിന്നിലും എഞ്ചിനുണ്ട്. ഒരേസമയം ട്രെയിനിന്‍റെ വേഗത കൂടുകയും യാത്ര കൂടുതല്‍ സുരക്ഷിതമാവുകയും ചെയ്യും. കുലുക്കമില്ലാത്ത യാത്രയാണ് അമൃത് ഭാരത് എക്സ്പ്രസിന്‍റെ മറ്റൊരു പ്രത്യേകത. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേകതരം സെമി പെര്‍മനന്‍റ് കപ്ലറുകളാണ് കുലുക്കം കുറയ്ക്കുന്നത്. പരമാവധി 130 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിന്‍ ഓടുക. 14 സ്ലീപ്പര്‍ കോച്ചുകളും 4 റിസര്‍വ് ചെയ്യാത്ത കോച്ചുകളും രണ്ട് ഡിസേബിള്‍ഡ് കോച്ചുകളുമുണ്ട്. 1800ല്‍ അധികം പേര്‍ക്ക് യാത്ര ചെയ്യാം. 

എല്ലാ സീറ്റുകളിലും ചാര്‍ജിംഗ് പോയിന്‍റ്, സ്ലൈഡിംഗ് വിൻഡോ, ടോയ്‌ലറ്റുകളില്‍ എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന സംവിധാനം, ഇലക്ട്രിക്കൽ ക്യൂബിക്കിളുകൾ, എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്റ് ലൈറ്റ്, സ്ലൈഡിംഗ് ഡോറുകൾ തുടങ്ങിയവയാണ് അമൃത് ഭാരത് എക്സ്പ്രസിന്‍റെ മറ്റ് പ്രത്യേകതകള്‍. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ പരീക്ഷണ ഓട്ടം തുടരുകയാണ്.

ബിഹാറിലെ ദർഭംഗയില്‍ നിന്ന് അയോധ്യ വഴി ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കാണ് ഒരു അമൃത് ഭാരത് എക്സ്പ്രസ് ഓടുക. പശ്ചിമ ബംഗാളിലെ മാൾഡ ടൗണില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ അമൃത് ഭാരത് ഓടുക. ഒരു കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 35 രൂപയായിരിക്കും (റിസർവേഷൻ ഫീസും മറ്റ് നിരക്കുകളും ഒഴികെ) എന്നാണ് റിപ്പോര്‍ട്ട്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios