13 പകലുകള്‍, താമസവും ഭക്ഷണവും ഫ്രീ, ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ നിന്ന് ഓള്‍ ഇന്ത്യാ ടിപ്പ് പോയാലോ?

തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിങ്ങനെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രയുടെ ഭാഗമാവാം

indian railway all india trip package of 26000 details SSM

ഇന്ത്യ മുഴുവന്‍ ചുറ്റുക്കാണാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ നിന്ന് കശ്മീര്‍ വരെ പോകാന്‍ അവസരമുണ്ട്. ഇന്ത്യന്‍ റെയില്‍വെയാണ് ചെലവ് കുറഞ്ഞ ഇന്ത്യാ പര്യടനത്തിനുള്ള അവസരമൊരുക്കുന്നത്.

12 രാത്രികളും 13 പകലുകളും നീണ്ടുനില്‍ക്കുന്നതാണ് ഐ ആര്‍ സി ടി സിയുടെ ഈ ടൂറിസ്റ്റ് പാക്കേജ്. തിരുവനന്തപുരം മുതല്‍ കശ്മീര്‍ വരെ പ്രധാന സ്ഥലങ്ങളൊക്കെ കണ്ടുവരാം. നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി എന്നാണ് പാക്കേജിന്‍റെ പേര്. ഭാരത് ഗൌരവ് ട്രെയിനിലെ എസി, സ്ലീപ്പര്‍ ക്ലാസ്സുകളിലാണ് യാത്ര. 

544 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 210 കംഫര്‍ട്ട് സീറ്റുകളും ഉള്‍പ്പെടെ ആകെ 754 പേര്‍ക്ക് യാത്ര ചെയ്യാം. മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് 24,600 രൂപയുമാണ് സ്ലീപ്പര്‍ യാത്രയ്ക്ക് ഈടാക്കുന്നത്. എസിയില്‍ യാത്ര ചെയ്യാന്‍ കംഫര്‍ട്ട് സീറ്റിന് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയും നല്‍കണം. പാക്കേജില്‍ മൂന്ന് നേരം സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കും. മൂന്ന് പേര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന റൂമുകളാണ് താമസത്തിന് ലഭിക്കുക. നവംബര്‍ 19ന് യാത്ര ആരംഭിക്കും. ഡിസംബര്‍ 1 ന് മടങ്ങിയെത്തും. 

കീശ കാലിയാകാതെ ട്രിപ്പ് പോകാം; 7500 ഉല്ലാസ യാത്രകള്‍ പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി

കേരളത്തില്‍ കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കയറാം. യാത്രക്കാരെ സഹായിക്കാന്‍ ഐ ആര്‍ സി ടി സിയുടെ ടൂര്‍ മാനേജരും കൂടെയുണ്ടാവും. അഹമ്മദാബാദ്, അമൃത്സര്‍, ജയ്പൂര്‍, വൈഷ്ണോ ദേവി, വാഗ അതിര്‍ത്തി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റ് ( www.irctctourism.com) സന്ദര്‍ശിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios