ഇതാ സൂവർണ്ണാവസരം, സംസ്ഥാനത്താകെ സൗജന്യം! കാടും മേടും 'കാട്ടുകാരെയും' കാണാം വന്യജീവി വാരാഘോഷത്തിൽ പങ്കാളികളാകാം

ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍ നേരത്തെ അറിയിച്ചിരുന്നു

golden opportunity one week free You can see the forest and the ppp wilderness and participate in the wildlife week

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം സംസ്ഥാന - ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും. 
 
ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍ നേരത്തെ അറിയിച്ചിരുന്നു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിന്റെയും വനം വന്യജീവി വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം,  മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.

വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ 
ഒക്ടോബര്‍ രണ്ടാം തീയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം - വന്യജീവി വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. 

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം  ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹി ക്ഷേമ വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പുറത്തിറക്കും. ടി.എന്‍.പ്രതാപന്‍ എംപി,  തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് ,  മുന്‍ വനം മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും. 

Read more: കേരളത്തിൽ 10 എങ്കിൽ തമിഴ്നാട്ടിലെ ബസ് നിരക്ക് അഞ്ച് രൂപ, സ്ത്രീകൾക്ക് യാത്ര സൌജന്യം, നഷ്ടം 20 കോടി Page views: 13766

'പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളില്‍ നിന്നായി വര്‍ണ്ണഭമായ രണ്ട് ഘോഷയാത്രകള്‍ ഉണ്ടാകും. വാരാഘോഷത്തില്‍ വനം,മൃഗശാല, വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരും അടക്കം ആറ് മന്ത്രിമാര്‍ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്ര അടക്കമുള്ളവ സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന എട്ടു സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.' സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 

Latest Videos
Follow Us:
Download App:
  • android
  • ios