പത്തടി നീളമുള്ള രാജവെമ്പാലയെ ട്രെയിനിനുള്ളില്‍ നിന്ന് പിടികൂടി വനംവകുപ്പ്

28 ‍സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രെയിനിന്റെ ബോ​ഗിക്കുള്ളിൽ കടന്ന പാമ്പിനെ ഉദ്യോ​ഗസ്ഥർ പിടികൂടുന്നതിന്റെ ​ദൃശ്യങ്ങൾ വ്യക്തമാണ്.

Forest Department team rescued  10-foot King Cobra from train in Uttarakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രെയിനിനുള്ളിൽ കടന്ന പത്തടി നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി. കത്ത്ഗോദാം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. അതിസാഹസികമായി മൂന്ന് വനംവകുപ്പ് ഉദ്യോ​ഗസഥർ ചേർന്ന് രാജവെമ്പാലയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.

ഉത്തരാഖണ്ഡ് വനം വകുപ്പ് ഉദ്യോ​ഗസ്ഥനായ ഡോ. പിഎം ദകാതേയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 28 ‍സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രെയിനിന്റെ ബോ​ഗിക്കുള്ളിൽ കടന്ന പാമ്പിനെ ഉദ്യോ​ഗസ്ഥർ പിടികൂടുന്നതിന്റെ ​ദൃശ്യങ്ങൾ വ്യക്തമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം റെയിൽവെ അധികൃതരും ചേർന്നാണ് പാമ്പിനെ പിടികൂടിയത്.

കത്ത്​ഗോദാം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് ബോ​ഗിക്കടിയിലെ എഞ്ചിന്‍ ഭാഗത്ത് ചുറ്റിയനിലയിൽ രാജവെമ്പാലയെ കണ്ടെത്തിയത്. തുടർന്ന് യാത്രകകാരെ ഇറക്കി റെയിൽവെ അധികൃതർ വനം വകുപ്പിനെ വിവരമറിയിച്ചു. ട്രെയിനിൽനിന്ന് രക്ഷിച്ച പത്തടി നീളമുള്ള മൂർഖനെ പിടികൂടിയശേഷം ഉദ്യോ​ഗസ്ഥർ കാട്ടിലേക്കയച്ചു.

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. കൂടാതെ, പാമ്പിനെ രക്ഷിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിച്ച വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ അഭിനന്ദിച്ചും ആളുകൾ എത്തുന്നുണ്ട്.   
  

Latest Videos
Follow Us:
Download App:
  • android
  • ios