വന്ദേ ഭാരതിന്‍റെ ഫാനായി വിദേശ പൗരൻ; കേട്ട ഇന്ത്യയേ അല്ല കണ്ട ഇന്ത്യ! കണ്ണുനനയ്ക്കും ഈ കുറിപ്പ്!
രാജ്യത്തെ യാത്രികർ മാത്രമല്ല, വിദേശികൾ പോലും വന്ദേ ഭാരത് ട്രെയിനുകളുടെ ആരാധകരായി മാറിയിരിക്കുന്നു
സമീപകാലത്ത്, ഇന്ത്യയിലെ വിവിധ റൂട്ടുകളിൽ നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. വളരെപ്പെട്ടെന്നാണ് ഈ ട്രെയിനുകൾ ജനപ്രിയമായി മാറിയത്. എന്നാൽ രാജ്യത്തെ യാത്രികർ മാത്രമല്ല, ഇപ്പോൾ വിദേശികൾ പോലും വന്ദേ ഭാരത് ട്രെയിനുകളുടെ ആരാധകരായി മാറിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അതെ, ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു വിദേശ എക്സിക്യൂട്ടീവ് ഈ ട്രെയിനുകളെ ഏറെ പ്രശംസിച്ചു. ഈ വ്യക്തിയുടെ പേര് ഷിമോൺ കോപെക്, അദ്ദേഹം ഗ്ലോബൽ കോളർ ഐഡി ആപ്പായ ട്രൂകോളറിന്‍റെ എക്സിക്യൂട്ടീവാണ്. ഒരാഴ്‌ചത്തെ യാത്രയ്‌ക്കായി തന്‍റെ അമ്മയ്‌ക്കൊപ്പം ഇന്ത്യയിൽ എത്തിയതായിരുന്നു ഷിമോൺ. അമ്മ യൂറോപ്പിൽ നിന്ന് ആദ്യമായി വന്നതാണെന്നും അവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ട്രെയിനുകളിൽ പൊതുവെ തിരക്ക് കൂടുതലാണെന്നാണ് കരുതിയതെന്ന് ഷിമോൺ പറഞ്ഞു. എന്നാൽ വന്ദേ ഭാരത് ട്രെയിനിലെ യാത്ര തന്‍റെ ചിന്തകളെ ആകെ മാറ്റിമറിച്ചു. തൻ്റെ രാജ്യത്ത് ഇന്ത്യയുടെ പ്രതിച്ഛായ വളരെ മോശമാണെന്ന് പോളണ്ടിൽ താമസിക്കുന്ന സൈമൺ പറഞ്ഞു. പോളണ്ടുകാർക്കിടയിൽ ചേരികളുടെയും തീവണ്ടിയാത്രക്കാരുടെയും മേൽക്കൂരയിൽ യാത്ര ചെയ്യുന്നവരുടെ രാജ്യമായാണ് ഇന്ത്യയെ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കൃത്യസമയത്ത് ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തതോടെ തന്‍റെ അഭിപ്രായം ഒരുപാട് മാറിയെന്നും അദ്ദേഹം എഴുതി.
ടാക്‌സി യാത്രകൾക്കും, ഷോപ്പിംഗ് നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് തന്‍റെ കൂടെ അമ്മ ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരിക്കായി ഇവിടെ നിന്നും കറി മസാലകൾ വാങ്ങാനും അമ്മ ആഗ്രഹിച്ചു. അവയിലെ വൈവിധ്യം കണ്ട് അമ്മ അത്ഭുതപ്പെട്ടു. ഇന്ത്യയിലെ പച്ചപ്പ് അമ്മയെയും തന്നെയും അതിശയിപ്പിക്കുന്നതാണെന്നും ഷിമോൺ എഴുതിയിട്ടുണ്ട്. ഇന്ത്യയുടെ ശരിയായ ചിത്രം അവർക്കു മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്ര ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ ധാരണയെ പാടേ തകർത്തെന്നും അദ്ദേഹം പറയുന്നു. തന്‍റെ അമ്മ വിവിധ സ്ഥലങ്ങളുടെ നിരവധി ഫോട്ടോകൾ എടുത്തിട്ടുണ്ട്. ഇന്ത്യയിലുള്ള മരങ്ങളും ചെടികളും പൂക്കളും ഇലകളും കണ്ട് അവർ അത്യധികം അത്ഭുതപ്പെട്ടെന്നും സൈമൺ എഴുതുന്നു.
ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയിൽ അമ്മ സന്തോഷിച്ചെന്നും അവർഏറ്റവും കൂടുതൽ സ്നേഹിച്ചത് ആളുകളെയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഷിമോൺ കുറിപ്പ് അവസാനിപ്പിച്ചത്. യാത്രയിൽ നിന്ന് അമ്മയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും അദ്ദേഹം പങ്കിട്ടു. അമ്മയ്ക്ക് ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെങ്കിലും, ചുറ്റുമുള്ള സന്തോഷം കാണുന്നതും ഈ ചെറിയ ഇടപഴകലുകളും വിലപ്പെട്ടതാണെന്നും ഇവീിടെ എല്ലാവരും ദയയുള്ളവരാണെന്നും ഷിമോൺ എഴുതുന്നു.
അതേസമയം ഷിമോണിൻ്റെ പോസ്റ്റിന് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്. ഷെയർ ചെയ്തതിന് ശേഷം ഇതുവരെ 8.5 ലക്ഷം വ്യൂസ് ലഭിക്കുകയും 21000 പേർ കമൻ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.