വിനോദ സഞ്ചാരികളുടെ കാറിന് മേല്‍ കയറിയിരുന്ന് കാട്ടുകൊമ്പന്‍; ഞെട്ടിക്കുന്ന വീഡിയോ

സന്ദര്‍ശകരോട് ആക്രമസ്വഭാവം സാധാരണയായി പുലര്‍ത്താത്ത മുപ്പത്തഞ്ച് വയസ്സുള്ള ഡ്യുവ എന്ന കാട്ടുകൊമ്പന്‍റെ വില്ലത്തരത്തിലാണ് കാറ് കുടുങ്ങിയത്. കാര്യമായ കേടുപാടുകള്‍ കാറിന് സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

Elephant lies down on visiting car in National Park of thailand

നാഖോന്‍ രാറ്റ്ച്ചസിമ (തായ്‍ലന്‍ഡ്): വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളുടെ കാറിന് മേല്‍ കയറിയിരുന്നു കാട്ടുകൊമ്പന്‍. തായ്‍ലന്‍ഡിലെ ഖാവോ യായ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വന്യജീവികളെ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന നിര്‍ദേശം നല്‍കിയാണ് ഖാവോ യായ് വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടാറുള്ളത്. 

സന്ദര്‍ശകരോട് ആക്രമസ്വഭാവം സാധാരണയായി പുലര്‍ത്താത്ത മുപ്പത്തഞ്ച് വയസ്സുള്ള ഡ്യുവ എന്ന കാട്ടുകൊമ്പന്‍റെ വില്ലത്തരത്തിലാണ് കാറ് കുടുങ്ങിയത്. കാര്യമായ കേടുപാടുകള്‍ കാറിന് സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

റോഡിന് സമീപം നിന്ന കാറിന് അടുത്തേക്ക് എത്തിയ കാട്ടുകൊമ്പന്‍ ആദ്യം കാറിനെ തൊട്ടുരസി നില്‍ക്കുകയും പിന്നിടെ കാറിന് മുകളിലേക്ക് കയറി ഇരിക്കുകയായിരുന്നു. മുകളിലേക്ക് കാട്ടാന കയറി ഇരുന്ന സമയത്ത് ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ചില സീസണുകളില്‍ സഞ്ചാരികളോട് അടുത്ത് പെരുമാറാറുണ്ടെന്ന് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു. 

Elephant lies down on visiting car in National Park of thailand

വന്യജീവികളില്‍ നിന്ന് 30 മീറ്റര്‍ അകലം പാലിച്ചേ വാഹനം നിര്‍ത്താവൂയെന്ന് അധികൃതര്‍ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. ചിത്രമെടുക്കാനോ വീഡിയോ എടുക്കാനോ വാഹനങ്ങള്‍ വന്യജീവികളുടെ അടുത്ത് നിര്‍ത്തിയതാവാം ഈ സംഭവത്തിന് കാരണമെന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ പറയുന്നു. 

ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios