Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് ഡബിൾ ഡക്കറിലെ നഗര കാഴ്ചകൾക്ക് ഇനി ഓൺലൈനായി ബുക്ക് ചെയ്യാം; നിരക്ക്, സീറ്റുകളുടെ എണ്ണം അറിയാം

ദിവസേന വൈകിട്ട് മൂന്ന് മണി മുതൽ രാത്രി പത്തു മണി വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാണ്

electric open double decker bus city sightseeing online booking available now
Author
First Published May 9, 2024, 12:32 PM IST

തിരുവനന്തപുരം: ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ അനന്തപുരി ചുറ്റി കാഴ്ചകള്‍ കണ്ട് മടങ്ങിവരാൻ ഓൺലൈനായി ബുക്ക് ചെയ്യാം. ദിവസേന വൈകിട്ട് മൂന്ന് മണി മുതൽ രാത്രി പത്തു മണി വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാണ്. ഡബിൾ ഡക്കറിന്‍റെ മുകളിലത്തെ നിലയിൽ യാത്ര ചെയ്യാൻ 200 രൂപയുടെ ടിക്കറ്റ് എടുക്കണം. താഴത്തെ നിലയിൽ 100 രൂപ നൽകി ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലും ബുക്ക് ചെയ്യാവുന്നതാണ്.

സെർച്ച് ഓപ്ഷനിൽ സ്റ്റാർട്ടിങ് പോയിന്‍റ് സിറ്റി റൈഡ് എന്നും ഗോയിങ് ടു എന്നതിന് നേരെ ഈസ്റ്റ് ഫോർട്ട് എന്നും ടൈപ്പ് ചെയ്യുക. തിയ്യതി തെരഞ്ഞെടുത്ത ശേഷം സെർച്ച് ബസ് ക്ലിക്ക് ചെയ്യുക.  അവിടെ പ്രസ്തുത തിയ്യതിയിൽ  ഷെഡ്യൂൾ ചെയ്ത ട്രിപ്പുകൾ കാണാവുന്നതാണ്.

ആവശ്യമായ സീറ്റുകൾ തെരഞ്ഞെടുത്ത ശേഷം യാത്രക്കാരുടെ വിശദാംശങ്ങള്‍ നൽകണം. ക്ലിക്ക് ചെയ്ത് ബുക്കിംഗ് പേജിലേക്ക് കടക്കുക. പരമാവധി 6 സീറ്റുകളാണ് ഒരു ബുക്കിംഗിൽ സെലക്ട് ചെയ്യാൻ കഴിയുക. തുടർന്ന് പണമടയ്ക്കാം. 

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കൺട്രോൾറൂം മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.  9497722205 എന്വ വാട്സ് ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

വർഷത്തിലൊരിക്കൽ മാത്രം പ്രവേശനം, ഉൾക്കാടിനകത്തെ തീർഥാടനകേന്ദ്രം, ജാതിമത ഭേദമില്ലാതെ മനുഷ്യർ ഒഴുകിയെത്തുന്ന ഇടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios