കൊവിഡ് 19; വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‍തവർ ഉടൻ ചെയ്യേണ്ടത്...

സാഹചര്യത്തില്‍ എന്തു ചെയ്യണം എന്ന ആശങ്കയിലായിരിക്കും പല യാത്രികരും. അറിയാം ഈ കാര്യങ്ങള്‍

Covid 19  What you should do about your travel bookings

കൊറോണ വൈറസ് ഭീതിയിലാണ് ലോകം.  ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന ജീവിതത്തെ കൊവിഡ് 19 തടസപ്പെടുത്തിയിരിക്കുന്നു.  ആഭ്യന്തര, അന്തർദേശീയ യാത്രകളെല്ലാം താറുമാറായിരിക്കുന്നു.  വിമാനയാത്രകളെല്ലാം ഒഴിവാക്കേണ്ട അവസ്ഥയിലാണ് ടിക്കറ്റ് ബുക്ക് ചെയ്‍ത യാത്രക്കാര്‍. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണം എന്ന ആശങ്കയിലായിരിക്കും പല യാത്രികരും. 

നേരത്തേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രികരാണ് പ്രതിസന്ധിയിലായത്. ഒപ്പം നിരവധി ഫ്ലൈറ്റുകൾ വിമാന കമ്പനികൾ ക്യാൻസൽ ചെയ്‌തിട്ടുമുണ്ട്. ചൈന, സിങ്കപ്പുര്‍, തായിലൻഡ് തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും കൂടുതൽ ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്ക് വരുന്നതും വിലക്കിയിട്ടുണ്ട്. സർക്കാരിന്റെ യാത്രാ ഉപദേശത്തിന് അനുസൃതമായി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. 

ഈ സാഹചര്യത്തില്‍ ബുക്കിംഗ് റീ ഷെഡ്യൂളിങ് ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കാന്‍ ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് മിക്കവാറും വിമാനക്കമ്പനികളും അംഗീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ റീബുക്കിംഗ് ചാർജിന്റെ ആനുകൂല്യം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ നിലവിൽ കാൻസലേഷൻ ഒരു വിമാന കമ്പനിയും സൗജന്യമാക്കിയിട്ടുമില്ല. 

നിങ്ങൾ പ്ലാൻ ചെയ്ത യാത്രകൾ കൊറോണ വൈറസ് കാലത്ത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. റദ്ദാക്കല്‍ ചാര്‍ജ്ജ് സൌജന്യമാക്കാത്തതിനാല്‍ പ്ലാൻ ചെയ്‌ത യാത്ര റദ്ദാക്കാതെ റീഷെഡ്യൂൾ ചെയ്യുന്നതാവും ഉചിതം.  നേരത്തെയുള്ള റദ്ദാക്കൽ നിങ്ങളെ പണം ലാഭിക്കാൻ സഹായിക്കുന്നുവെങ്കിൽ അവസാന നിമിഷം വരെ കാത്തിരിക്കാതെ ടിക്കറ്റ് റദ്ദാക്കാവുന്ന കാര്യവും ആലോചിക്കാം. 

ഈ ഘട്ടത്തില്‍ ഇൻഷുറൻസ് സഹായിക്കുമോ എന്ന് കരുതുന്നവരുമുണ്ടാകും. എന്നാല്‍ എല്ലാ യാത്രകള്‍ക്കും ഫ്ലൈറ്റ് റദ്ദാക്കൽ കവർ ലഭിക്കില്ല. ഒരു മഹാമാരിയുടെ ഇടയിൽ യാത്ര ചെയ്യുന്നത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടാൻ കഴിയുന്നില്ല എന്നർത്ഥം. അതുകൊണ്ട് തന്നെ കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്ന ഈ ഘട്ടത്തില്‍ നിങ്ങളുടെ നിലവിലുള്ള യാത്രാ പദ്ധതികളുമായി മുന്നോട്ടു പോകാനോ പുതിയവ പ്ലാന്‍ ചെയ്യുന്നതോ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്; മിക്ക റൂട്ടുകളിലും വിമാന നിരക്ക് 40-50% വരെ കുറയ്ക്കുന്നത് നിങ്ങള്‍ക്ക് ആകർഷകമായി തോന്നുന്നുവെങ്കിലും. 

Latest Videos
Follow Us:
Download App:
  • android
  • ios