ഇന്ത്യന്‍ രൂപയ്ക്ക് 'കരുത്തുള്ള' രാജ്യം; പോയി വരാം കീശ കാലിയാകാതെ !

നമ്മുടെ കൈയിലെ പണത്തിന്‍റെ നഷ്ടം കുറച്ച് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ സാധിക്കുന്നു. എന്നാല്‍ അതിന് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്‍റെ വിനിമയ നിരക്കിനെ കുറിച്ച് ധാരണ വേണം. 

Best time to travel to Indian tourists to this asian country bkg


വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നമ്മള്‍ പോകുന്ന രാജ്യത്തെ പണവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കാണ്. എങ്കില്‍ മാത്രമാണ് നമ്മുടെ കൈയിലെ പണത്തിന്‍റെ നഷ്ടം കുറച്ച് യാത്ര രസകരമാക്കന്‍ കഴിയൂ. യൂറോപ്യന്‍ രാജ്യങ്ങളും യുഎസ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലും ഇന്ത്യന്‍ രൂപയ്ക്ക് വിനിമയ നിരക്ക് വളരെ കുറവാണ്. എന്നാല്‍ ചൈന ഒഴിച്ച് പല ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ രൂപയ്ക്ക് വലിയ മൂല്യമുണ്ട്. അതില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. 

പതിറ്റാണ്ടുകളായി കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ ചരിത്രമുള്ള വിയറ്റ്‌നാം അടുത്തകാലത്തായി വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് മാറി. സാമ്പത്തിക രംഗത്തെ ഈ മാറ്റം രാജ്യത്ത് സമഗ്രമായ പുരോഗതി കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ നിലവില്‍ വിയറ്റ്നാമീസ് നാണയമായ ഡോംഗ് വലിയ മൂല്യത്തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചാല്‍ വലിയ സാമ്പത്തിക നഷ്ടമില്ലാതെ രാജ്യം കണ്ട് തിരിച്ച് വരാം. വിനിമയ നിരക്കില്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് 291.23 വിയറ്റ്നാമീസ് ഡോംഗ് ലഭിക്കും. ഇത്രയും വലിയ അന്തരം സഞ്ചാരിയുടെ കീശയെ സംരക്ഷിക്കുമെന്ന് സാരം. ഒപ്പം ഇന്ത്യയ്ക്കാര്‍ക്കുളള വിസ നിയന്ത്രണങ്ങള്‍ കുറഞ്ഞ രാജ്യം കൂടിയാണ് വിയറ്റ്നാം. 

20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !

കൂടാതെ ചില വൈവിധ്യങ്ങളും സഞ്ചാരികളെ വിയറ്റ്നാമിലേക്ക് ആകര്‍ഷിക്കുന്നു. ബ്രസീൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പി ഉത്പാദന രാജ്യം എന്ന പദവി. ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യ, സ്വാതന്ത്ര്യ സമരകാലത്ത് യുഎസ് സേനയെ കബളിപ്പിക്കാനായി നിര്‍മ്മിച്ച അതിവിശാലമായ ഗുഹാ സംവിധാനങ്ങള്‍. രാത്രി ജീവിതത്തിലെ ഊര്‍ജ്ജസ്വലത എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഹോ ചി മിൻ സിറ്റിയിലെ സ്വാദിഷ്ടമായ പാചകങ്ങള്‍ പരീക്ഷിക്കാതെ സഞ്ചാരികള്‍ വിയറ്റ്നാമില്‍ നിന്ന് മടങ്ങാറില്ല. ഹോയി ട്രൂങ് തോങ് നാട്ട് കൊട്ടാരം പോലുള്ള ചരിത്രപരമായ സ്ഥലങ്ങൾ കൂടി നിങ്ങളെ കാത്തിരിക്കുന്നു. 

'ലക്ഷങ്ങളുടെ തീറ്റ'; 2023 ല്‍ സ്വിഗ്ഗിയിലൂടെ മുംബൈക്കാരന്‍ ഓര്‍ഡര്‍ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണം !

ദില്ലി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഹനോയ്, ഹോ ചി മിൻ സിറ്റി, ഫു ക്വോക് തുടങ്ങിയ പ്രധാന വിയറ്റ്നാമീസ് നഗരങ്ങളിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടെന്നത് യാത്രയെ കൂടുതല്‍ ലഘൂകരിക്കുന്നു. ഒപ്പം ഇന്ത്യയില്‍‌ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇ വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാല്‍ ഭാഷാ പ്രശ്നവും തടസമല്ല. ഒപ്പം രാജ്യത്തെമ്പാടുമുള്ള മണി എക്‌സ്‌ചേഞ്ച് സംവിധാനങ്ങള്‍ പണ കൈമാറ്റത്തെയും സുഗമമാക്കുന്നു. എന്താ വിയറ്റ്നാമിലേക്ക് ഒരു യാത്രയ്ക്ക് തയ്യാറായല്ലേ? 

വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !
 

Latest Videos
Follow Us:
Download App:
  • android
  • ios