'ഭ്രമയുഗ'ത്തിന് മുന്‍പേ മമ്മൂട്ടിയെത്തുക തെലുങ്ക് ബിഗ് സ്ക്രീനില്‍; 'യാത്ര 2' ടീസര്‍

ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുന്നത്

yatra 2 telugu movie teaser mammootty jiiva Mahi V Raghav Shiva Meka In Cinemas from Feb 8th nsn

ജീവയെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്ര 2 ന്‍റെ ടീസര്‍ പുറത്തെത്തി. 2019 ല്‍ പുറത്തെത്തിയ യാത്രയുടെ സീക്വല്‍ ആണിത്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ഒരേട് പശ്ചാത്തലമാക്കിയ യാത്രയില്‍ വൈഎസ്ആര്‍ ആയി എത്തിയത് മമ്മൂട്ടി ആയിരുന്നു. യാത്ര 2 ലും മമ്മൂട്ടി ഇതേ കഥാപാത്രമായി ഉണ്ടെങ്കിലും വൈഎസ്ആറിന്‍റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കാവും പുതിയ ചിത്രത്തില്‍ പ്രാധാന്യം. ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി ചിത്രത്തില്‍ എത്തുന്നത്. 

ത്രീ ഓട്ടം ലീവ്സ് ആന്‍ഡ് വി സെല്ലുലോയ്ഡിന്‍റെ ബാനറില്‍ ശിവ മേകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം സന്തോഷ് നാരായണന്‍. സംവിധായകന്‍ മഹി വി രാഘവ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധിയാണ്. എഡിറ്റിംഗ് ശ്രാവണ്‍ നാരായണന്‍. കലാസംവിധാനം സെല്‍വ കുമാര്‍. കേതകി നാരായണന്‍, സുസെയ്ന്‍ ബെര്‍നെറ്റ്, മഹേഷ് മഞ്ജ്‍രേക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിലെത്തും.

26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ യാത്ര. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.

ALSO READ : ഒടുവില്‍ 'പെരിയണ്ണ'യെ കാണാന്‍ സൂര്യയെത്തി; വിജയകാന്ത് സ്‍മാരകത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് താരം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios