അഞ്ച് വര്‍ഷത്തിന് ശേഷം കമല്‍; ഗുരുവിന്‍റെ ചിത്രത്തില്‍ നായകന്‍ ഷൈന്‍; 'വിവേകാനന്ദൻ വൈറലാണ്' ടീസര്‍

മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ് തുടങ്ങിയവരും

Vivekanandan Viralanu teaser kamal shine tom chacko grace antony swasika nsn

ഷൈന്‍ ടോം ചാക്കോയെ ടൈറ്റില്‍ കഥാപാത്രമാക്കി മുതിര്‍ന്ന സംവിധായകന്‍ കമല്‍ ഒരുക്കിയ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള രസകരമായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. കമലിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയിലെത്തിയ ആളാണ് ഷൈന്‍. കമലിന്‍റെ നമ്മള്‍, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഷൈന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു കമല്‍ ചിത്രത്തില്‍ ഷൈന്‍ ആദ്യമായി നായകനാവുകയുമാണ് വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ.

ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ്, അജു വർഗീസ്, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രമാണിത്. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ പ്രൊഡ്യൂസേഴ്സ്‌ കമലുദ്ദീന്‍ സലിം, സുരേഷ് എസ് എ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ ഇന്ദുലാല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

ALSO READ : 'ഭ്രമയുഗ'ത്തിന് മുന്‍പേ മമ്മൂട്ടിയെത്തുക തെലുങ്ക് ബിഗ് സ്ക്രീനില്‍; 'യാത്ര 2' ടീസര്‍

Latest Videos
Follow Us:
Download App:
  • android
  • ios