Kuri Movie : 'സ്ത്രീധനം തീ പോലെയാ..'; സസ്പെൻസ് നിറച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' ട്രെയിലർ

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി '

vishnu unnikrishnan Kuri  movie official trailer

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി 'യുടെ ട്രെയിലർ(Kuri Movie) പുറത്ത്. കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആർ.പ്രവീൺ ആണ്. പ്രവീണന്റേത് തന്നെയാണ് തിരക്കഥ. ചിത്രം ജൂലൈ 8ന് തിയറ്ററുകളിൽ എത്തും.

കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഒരു കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് ട്രെയിലർ കണ്ടവർ പറയുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 

ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു. പി ആർ ഒ - ആതിര ദിൽജിത്.

Read Also: Godfather : ഇത് തെലുങ്ക് 'ലൂസിഫർ'; ചിരഞ്ജീവിയുടെ മാസ് 'ഗോഡ്ഫാദർ' ലുക്ക്, ആവേശത്തിൽ ആരാധകർ

സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍; സംവിധായികയ്ക്ക് എതിരെ പ്രതിഷേധം

Latest Videos
Follow Us:
Download App:
  • android
  • ios