'മഞ്ജുളിക'യുടെ ഗംഭീര തിരിച്ചുവരവ്: ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി
വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി. ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം അനീസ് ബാസ്മിയാണ് സംവിധാനം ചെയ്യുന്നത്.
മുംബൈ: വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ വെള്ളിയാഴ്ച പുറത്തിറക്കി. ടി സീരിസിന്‍റെ യൂട്യൂബ് ചാനലിലാണ് ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എത്തിയത്.
മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് റിലീസായത്. കാര്‍ത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തി. ചിത്രം കൊവിഡ് കാലത്തിന് ശേഷം ബോളിവുഡിലെ ആദ്യത്തെ 100 കോടി ചിത്രം ആയിരുന്നു.
ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ എത്തുന്നത്. നടൻ അക്ഷയ് കുമാർ പദ്ധതിയുടെ ഭാഗമല്ലെങ്കിലും വിദ്യാ ബാലന്‍ ഐക്കോണിക് റോളായ മഞ്ജുളികയായി എത്തിയിട്ടുണ്ട്. ടീസറില്‍ വിദ്യ പ്രത്യക്ഷപ്പെടുന്നുണ്ട്. കളര്‍ഫുള്ളായ ഒരു കോമഡി എന്‍റര്‍ടെയ്മെന്‍റാണ് ഒരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റൂഹ് ബാബ എന്ന റോളില്‍ കാര്‍ത്തിക് ആര്യന്‍ വീണ്ടും എത്തുകയാണ് ചിത്രത്തില്‍.
കാർത്തിക്കും തൃപ്തി ദിമ്രിയും തമ്മിലുള്ള പ്രണയ കാഴ്ചകളും ടീസർ നൽകുന്നു. രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര, അശ്വിനി കൽസേക്കർ എന്നിവരും ഹൊറർ കോമഡിയുടെ ടീസറിൽ ഇടം പിടിച്ചിട്ടുണ്ട്.
അനീസ് ബാസ്മി സംവിധാനം ചെയ്ത് ഭൂഷൺ കുമാർ നിര്‍മ്മിച്ച ഭൂൽ ഭുലയ്യ 3 ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനരചയിതാക്കൾ.
മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ
ആലിയയുടെ ആക്ഷന്‍ അവതാരം: ജിഗ്രയുടെ പുതിയ ട്രെയിലർ