Vendhu Thanindhathu Kaadu Teaser : 'മാനാടി'നു ശേഷം ചിമ്പു, ഒപ്പം നീരജ് മാധവ്; 'വെന്ത് തനിന്തത് കാട്' ടീസര്‍

ജയമോഹന്‍റേതാണ് തിരക്കഥ

Vendhu Thanindhathu Kaadu official teaser silambarasan tr gautham vasudev menon

സമീപകാല തമിഴ് റിലീസുകളില്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ചിലമ്പരശന്‍ (Silambarasan TR) നായകനായ വെങ്കട് പ്രഭു ചിത്രം 'മാനാട്'. മാനാടിനു ശേഷം ചിമ്പു അഭിനയിക്കുന്നത് ഒരു ഗൗതം മേനോന്‍ (Gautham Vasudev Menon) ചിത്രത്തിലാണ്. വെന്ത് തനിന്തത് കാട് (Vendhu Thanindhathu Kaadu) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗൗതം മേനോന്‍ സ്ഥിരം ശൈലിയില്‍ മാറി ചെയ്യുന്ന ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുറത്തെത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ടീസറും ആ റിപ്പോര്‍ട്ടുകളെ ശരി വെക്കുന്നവയാണ്. 

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടീസറിലും നീരജിന്‍റെ സാന്നിധ്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. റഹ്‌മാന്‍റെ ഒരു മനോഹര ഈണമാണ് ടീസറിന്‍റെയും ശബ്‍ദപശ്ചാത്തലം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്‍റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍.

 

Latest Videos
Follow Us:
Download App:
  • android
  • ios