പൊരിവെയിലത്ത് പീഡിപ്പിച്ച് സംവിധായകന്‍; കോടികള്‍ നഷ്ടം, സൂര്യ ഉപേക്ഷിച്ച ചിത്രം; ഒടുവില്‍ ട്രെയിലര്‍ എത്തി

നേരത്തെ സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും ചെയ്ത ചിത്രമാണ്  വണങ്കാന്‍. അതിന്‍റെ നിര്‍മ്മാണവും സൂര്യയുടെ 2ഡി പ്രൊഡക്ഷനായിരുന്നു.

Vanangaan Official Trailer Bala Film Arun Vijay staring GV PrakashKumar Music vvk

ചെന്നൈ: തമിഴിലെ ഹിറ്റ്‌മേക്കര്‍ ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ് നായകനായ ചിത്രം ബാലയുടെ തന്നെ പിതാമഹനിലെ വിക്രത്തിന്‍റെ റോളിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രം എന്നത് മാത്രമാണ് ടീസര്‍ നല്‍കുന്ന സൂചന. റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജന്‍, യോഹാന്‍ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നേരത്തെ സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും ചെയ്ത ചിത്രമാണ്  വണങ്കാന്‍. അതിന്‍റെ നിര്‍മ്മാണവും സൂര്യയുടെ 2ഡി പ്രൊഡക്ഷനായിരുന്നു. എമന്നാല്‍  പിന്നീട് സൂര്യ പിന്മാറുകയും ചെയ്ത ചിത്രം നിന്ന് പോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അരുണ്‍ വിജയ് ചിത്രത്തിലേക്ക് എത്തുന്നത്. 

വി ഹൗസ് പ്രൊഡക്ഷന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. കന്യാകുമാരി പാശ്ചത്തലമാക്കിയാണ് ചിത്രം എത്തുന്നത്. 

നടന്‍ സൂര്യയെ ബാല ഏറെ കഷ്ടപ്പെടുത്തിയതിനാലാണ് സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ കഥ എന്താണ് എന്ന് ചോദിച്ചതിന് ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല നടത്തിച്ചു. 

നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. ഒടുക്കം രണ്ട് ദിവസത്തില്‍ സൂര്യ തീരുമാനത്തില്‍ എത്തി ചിത്രത്തിന് ഇതുവരെ കോടികള്‍ ചിലവാക്കി എങ്കിലും വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനമാണ് സൂര്യ എടുത്തത്. ഇതോടെ ബാലയ്ക്കും സൂര്യയ്ക്കും ഇടയിലുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നാണ് സിനിമ നിരൂപകന്‍ ചെയ്യാറ് ബാലു സൂര്യ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് സംബന്ധിച്ച് മുന്‍പ് പറഞ്ഞത്. 

ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി !

വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios