Vaashi Teaser : കോടതിയില്‍ പോരടിച്ച് ടൊവിനോ, കീര്‍ത്തി സുരേഷ്; വാശി ടീസര്‍

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

vaashi teaser tovino thomas keerthy suresh Revathy Kalamandirr

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‍ണു ജി രാഘവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വാശിയുടെ ടീസര്‍ പുറത്തെത്തി. അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. ഒരു കേസില്‍ എതിര്‍ഭാഗത്തു നിന്ന് വാദിക്കേണ്ടിവരുകയാണ് ഇരുവരും. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അച്ഛന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ കീര്‍ത്തി ആദ്യമായാണ് നായികയാവുന്നത്.

അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഥിന്‍ മോഹന്‍, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്. 

അന്തിമ ജൂറിയുടെ മുന്നില്‍ എന്‍റെ ചിത്രം എത്തിയില്ല, അന്വേഷണം വേണം: പ്രിയനന്ദന്‍

തൃശ്ശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം കൂടുതല്‍ ശക്തമാകുന്നു. അവാര്‍ഡ് നിര്‍ണ. രീതിക്കെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദന്‍ രംഗത്തെത്തി.  സിനിമക്ക് പുരസ്കാരം കിട്ടാത്തതിന്‍റെ പേരിലല്ല പരാതി ഉന്നയിക്കുന്നത്. ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നു. ധബാരി കുരുവി എന്ന തന്‍റെ ചിത്രം ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു .എന്നാല്‍ അന്തിമ ജൂറിക്ക് മുന്നില്‍ ചിത്രം എത്തിയില്ല.ഗോത്ര വര്‍ഗ്ഗക്കാരെകുറിച്ചുള്ള സിനിമയാണിത്. ഇതുവരെക്യാമറക്കു മുന്നില്‍ വരാത്തവരാണ് അഭിനേതാക്കള്‍.അര്‍ഹമായ പരിഗണന സിനിമക്ക് കിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

ALSO READ : 'അത് എന്‍റെ ജീവിതമല്ല, അവരും നന്നായിരിക്കട്ടെ'; പ്രതികരണവുമായി ബാല

ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു എന്ന് ജ്യൂറി അംഗം പറയുന്ന ഓഡിയോ എൻ്റെ പക്കലുണ്ട്.സർക്കാർ ഇടപെട്ടു എന്ന് കരുതുന്നില്ല. .ഇടക്കാരാണ് ഇടപെട്ടത് എന്നറിയണം.ആർട്ടിസ്റ്റിനോട് ചെയ്ത നിന്ദ്യമായ പ്രവൃത്തിയാണിത്. മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. പ്രാഥമിക കമ്മിറ്റി തെരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ കമ്മിറ്റിക്ക് മുന്നിൽ വച്ചില്ല?അതറിഞ്ഞേ പറ്റൂ. അന്വേഷണം വേണമെന്നും പ്രിയനന്ദന്‍ ആവശ്യപ്പെട്ടു. ഹോം സിനിമക്ക് പുരസ്കാരം ലഭിക്കാത്തതിലും പ്രിയനന്ദന്‍ പ്രതികരിച്ചു സിനിമ എന്താണെന്നാണ് നോക്കേണ്ടത്.മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios