പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ഉര്‍വ്വശിയും പാര്‍വ്വതിയും; 'ഉള്ളൊഴുക്ക്' ട്രെയ്‍ലര്‍ എത്തി

ഈ മാസം 21 ന് തിയറ്ററുകളില്‍

ullozhukku trailer starring urvashi and parvathy Thiruvothu directed by Christo Tomy

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു ത്രില്ലര്‍ ചിത്രത്തിന്‍റെ മൂഡിലാണ് പടത്തിന്‍റെ ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ചിത്രം ഈ മാസം 21നാണ് റിലീസ് ആകുന്നത്. 

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 2018-ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥാ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു. 

ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്കാരവും കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്.

ALSO READ : 'പുഴു'വിന് ശേഷം പുതിയ ചിത്രവുമായി റത്തീന; 'പാതിരാത്രി' ഒരുങ്ങുന്നു, നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

Latest Videos
Follow Us:
Download App:
  • android
  • ios