Ullasam Teaser : 'ഹിമാലയത്തില്‍ വച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ട ഷെയ്‍ന്‍'; ഉല്ലാസം ടീസര്‍

പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ

ullasam teaser shane nigam Pavithra Lakshmi Jeevan Jojo

ഷെയ്‍ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്‍ത ഉല്ലാസം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള രസകരമായ ട്രെയ്‍ലറില്‍ തന്‍റെ ഹിമാലയന്‍ ട്രിപ്പിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയാണ് ഷെയ്നിന്‍റെ കഥാപാത്രം. ബഡായി പറയുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഷെയ്നിന്‍റെ അനുഭവ വിവരണം. ഹിമാലയത്തില്‍ വച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ടുവെന്നും തങ്ങള്‍ സുഹൃത്തുക്കളായെന്നുമൊക്കെ തട്ടിവിടുകയാണ് ഈ കഥാപാത്രം.

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

Bigg Boss 4 : മോഹന്‍ലാലിന്‍റെ അതിഥിയായി കമല്‍ ഹാസന്‍! ബിഗ് ബോസില്‍ ഇന്ന് സര്‍പ്രൈസ് എപ്പിസോഡ്

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Latest Videos
Follow Us:
Download App:
  • android
  • ios