ഞെട്ടിക്കുന്ന ലുക്കില്‍ ഫഹദ്, ഇതുവരെ കാണാത്ത വേഷത്തില്‍ വടിവേലു; മാമന്നന്‍ ട്രെയിലര്‍

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു.

Udhayanidhi Stalin Vadivelu Maamannan Official Trailer vvk

ചെന്നൈ: രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, അതേസമയം സിനിമാനുഭവം എന്ന നിലയിലും മികച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ആയതിനാല്‍ മാമന്നന് മേലുള്ള പ്രേക്ഷക പ്രതീക്ഷകളും വലുതാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലറും ഇറങ്ങി. ശക്തമായ രാഷ്ട്രീയ വിഷയമാണ് ചിത്രം പറയുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ജൂണ്‍ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. 

ചിത്രത്തിലെ ആദ്യഗാനം നേരത്തെ ഇറങ്ങിയിരുന്നു. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഓഡിയോ ലോഞ്ച് വേദിയിലും വടിവേലു ആലപിച്ചു. അടുത്ത് തന്നെ ഹാര്‍മോണിയവുമായി റഹ്മാനും ഉണ്ടായിരുന്നു. എന്നാല്‍ ഗാനം കേട്ട് കമല്‍ഹാസന്‍ കണ്ണീര്‍ പൊഴിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. 

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ് ഇത്.  തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. 

ആദിപുരുഷ് ഷോയില്‍ ഹനുമാന് വേണ്ടിയുള്ള സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനം - വിഡിയോ

റെഡിയാണോ എന്ന് ലോകേഷ്; പിന്നാലെ വിജയിയുടെ ലിയോ ചിത്രത്തിന്‍റെ വന്‍ വന്‍ അപ്ഡേറ്റ്; ആഘോഷിച്ച് ആരാധകര്‍.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios