ദന്ത ഡോക്ടറെ പ്രണയിച്ച രക്തരക്ഷസ്; വ്യത്യസ്ത പ്രണയകഥയുമായി നെറ്റ്ഫ്ലിക്സ് സീരിസ് - ട്രെയിലര്‍

ഈ സീരിസിന്‍റെ ആദ്യ ട്രെയിലർ പങ്കിട്ട് നെറ്റ്ഫ്ലിക്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ക്യാപ്ഷന്‍ തന്നെ സീരിസിനെക്കുറിച്ച് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

Tooth Pari trailer: unusual love story of dentist and vampire vvk

മുംബൈ: നെറ്റ്ഫ്ലിക്സില്‍ ഉടന്‍ തന്നെ എത്താന്‍ പോകുന്ന ഇന്ത്യന്‍ വെബ് സീരിസാണ് 'ടൂത്ത് പരി'. വളരെ വ്യത്യസ്തമായ കഥാതന്തുവില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ സീരിസിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതിം ഡി ഗുപ്തയാണ് ഈ സീരിസിന്‍റെ ക്രിയേറ്ററും സംവിധായകനും. 

ഈ സീരിസിന്‍റെ ആദ്യ ട്രെയിലർ പങ്കിട്ട് നെറ്റ്ഫ്ലിക്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ക്യാപ്ഷന്‍ തന്നെ സീരിസിനെക്കുറിച്ച് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. "അവൾ ഒരു രക്തരക്ഷസാണ്, അവൻ ഒരു ദന്ത ഡോക്ടറും. എന്താണ് കുഴപ്പം? ടൂത്ത് പാരിയിൽ റൂമിയുടെയും റോയിയുടെയും കഥ പറയുന്നു. ഏപ്രിൽ 20-ന് സ്ട്രീം ചെയ്ത് തുടങ്ങുന്നു.

തന്‍റെ പല്ല് ശരിയാക്കാൻ ഡോക്ടർ റോയിയുടെ (ശന്തനു മഹേശ്വരി) ക്ലിനിക്കിൽ എത്തുന്ന തന്യ മാണിക്തലയുടെ റൂമി എന്ന പെണ്‍കുട്ടിയെയാണ് ആദ്യം ട്രെയിലറില്‍ കാണിക്കുന്നത്. താമസിയാതെ, ഇരുവരും പ്രണയത്തിലാകുന്നു. പക്ഷേ റൂമി യഥാർത്ഥത്തില്‍ ആരാണെന്ന് അറിയുമ്പോള്‍ റോയ്  ഭയക്കുന്നു. തുടര്‍ന്ന് രക്ത രക്ഷസുകളുടെ ലോകത്ത് നിന്നുള്ളവരുടെയും മനുഷ്യ ലോകത്തുള്ളവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഈ പ്രണയം വിജയകരമാകുമോ എന്നതാണ് സീരിസ് പറയുന്നത്.

കൊൽക്കത്തയ്ക്ക് താഴെ വാമ്പയർമാരുടെ മറ്റൊരു ലോകം ഉണ്ടെന്ന രീതിയിലാണ് സീരിസ് പറയുന്നത്. രേവതി ഈ സീരിസിലെ പ്രധാന വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. എൻഡെമോൾ ഷൈൻ ഇന്ത്യ നിർമ്മിച്ച ഈ പരമ്പരയിൽ തിലോത്തമ ഷോം, ശാശ്വത ചാറ്റർജി, ആദിൽ ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. 

മാധുരി ദീക്ഷിത്തിനെതിരേ അധിക്ഷേപകരമായ പരാമർശം; ടിവി ഷോ 'ബി​ഗ് ബാങ് തിയറി' വിവാദത്തില്‍

കുതിപ്പ് തുടര്‍ന്ന് അജയ് ദേവ്‍ഗണ്‍ ചിത്രം, 'ഭോലാ' കളക്ഷൻ റിപ്പോര്‍ട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios