മാര്‍വലിന്‍റെ പെണ്‍പട; ദ മാർവൽസിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി

ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

The Marvels new trailer Brie Larson Iman Vellani Teyonah Parris movie vvk

ഹോളിവുഡ്: 2023 നവംബറിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒരു സ്ത്രീകേന്ദ്രീകൃത ആക്ഷന്‍ ചിത്രമാണ്  ദ മാർവൽസിലൂടെ മാര്‍വല്‍ നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.   ഒരോ യൂണിവേഴ്സിലെ മാര്‍വല്‍ ക്യാരക്ടറുകള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നാണ് ഈ ട്രെയിലര്‍ നല്‍കുന്ന സൂചന. 

കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ താരവുമായ പാർക്ക് സിയോ-ജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ബ്രീ ലാർസൺ, ടെയോന പാരിസ്, ഇമാൻ വെള്ളാനി, സാമുവൽ എൽ. ജാക്‌സൺ, സാവെ ആഷ്ടൺ എന്നിവരാണ് താരനിര.  2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും. 
ഇന്ത്യയില്‍ ദീപാവലിക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ‘ദി മാർവൽസ്’ തിയേറ്ററുകളിൽ എത്തും.

സല്‍മാന്‍റെ ബി​ഗ് ബോസ് ഒടിടി 2യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി ; തുക കേട്ട് ഞെട്ടരുത്.!

"ഓ പർദേസി" :"വോയിസ് ഓഫ് സത്യനാഥനിലെ" പുതിയ ഗാനം ഇറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios