ഡബിള്‍ വിജയ്, ഡബിള്‍ ആവേശം; ഒരു വെങ്കട് പ്രഭു സംഭവം: 'ഗോട്ട്' ട്രെയ്‍ലര്‍ എത്തി

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം

The GOAT tamil movie trailer thalapathy vijay venkat prabhu jayaram Yuvan Shankar Raja gokulam gopalan

തമിഴ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് അതിന് ഒരു കാരണം. അതിനേക്കാള്‍ പ്രധാനം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് സിനിമയില്‍ നിന്നുള്ള മടക്കം കൂടിയാണ് അറിയിച്ചിരിക്കുന്നത് എന്നതാണ്. ആരാധകരുടെ വലിയ കാത്തിരിപ്പിനൊടുവില്‍ പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം 2.51 മിനിറ്റ് ആണ്.

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്തുന്ന ട്രെയ്ലറില്‍ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന വിജയ്‍യെയും കാണാം. അച്ഛനും മകനുമാണ് ചിത്രത്തില്‍ ഇളയ ദളപതി. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.  

ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം വെങ്കട് രാജേൻ, ആക്ഷൻ ദിലീപ് സുബ്ബരായൻ, കലാസംവിധാനം ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, നൃത്ത സംവിധാനം സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എം സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ് ആർ ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.

ALSO READ : 'രണ്ട് മാസം കഴിയുമ്പോൾ സീരിയലിലേക്ക് തിരിച്ചെത്തും', അപകടാവസ്ഥ തരണം ചെയ്തതിനെക്കുറിച്ച് നടൻ കാർത്തിക് പ്രസാദ്

Latest Videos
Follow Us:
Download App:
  • android
  • ios