പുതിയ ബാറ്റ്മാനായി പഴയ ആള്‍; വമ്പന്‍ സര്‍പ്രൈസ് ഒരുക്കി 'ദ ഫ്ലാഷ്' ട്രെയിലര്‍.!

പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്ന് ഇപ്പോഴത്തെ ഡിസി യൂണിവേഴ്സിന്‍റെ ചുമതലക്കാരനായ ജെയിംസ് ഗണ്‍ പറഞ്ഞിരുന്നു.

The Flash trailer reveals Michael Keaton Batman return vvk

പ്രതിസന്ധികളും വിവാദങ്ങള്‍ക്കും ശേഷം ഡിസിയുടെ ദ ഫ്ലാഷ് എത്തുന്നു. ഒക്ടോബര്‍ 2021 ല്‍ ആദ്യ ടീസര്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു അപ്ഡേറ്റ് ഡിസിയും വാര്‍ണര്‍ ബ്രദേഴ്സും നല്‍കുന്നത്. ജൂണ്‍ 16, 2023ന് ആയിരിക്കും ചിത്രം റിലീസ് ആകുക എന്നാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 

പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്ന് ഇപ്പോഴത്തെ ഡിസി യൂണിവേഴ്സിന്‍റെ ചുമതലക്കാരനായ ജെയിംസ് ഗണ്‍ പറഞ്ഞിരുന്നു.  മൈക്കൽ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്‍റെ വേഷത്തില്‍  തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. 

ഇതിന് പുറമേ ട്രെയിലറില്‍ ബെൻ അഫ്ലെക്ക് ബാറ്റ്‌മാനായി തിരിച്ചെത്തുന്നുണ്ട്. മൈക്കൽ ഷാനൻ മാൻ ഓഫ് സ്റ്റീലിലെ ജനറൽ സോഡായി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് ഫ്ലാഷ് ട്രെയിലറില്‍. പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. അതേ സമയം പുതിയ ഡിസി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു യൂണിവേഴ്സ് ചെയിഞ്ചാണോ പുതിയ ചിത്രത്തിലൂടെ ഡിസി ഉദ്ദേശിക്കുന്നത് എന്ന സംശയവും ട്രെയിലറിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

എസ്ര മില്ലർ അവതരിപ്പിക്കുന്ന ബാരി അലൻ എന്ന ഫ്ലാഷ് തന്‍റെ  ഭൂതകാല നടന്ന ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ പിന്നോട്ട് സഞ്ചരിക്കുന്നതും. അത് പാരലല്‍ വേള്‍ഡുകള്‍ തമ്മിലുള്ള സംയോജനത്തിന് വഴിവയ്ക്കുന്നതുമാണ് കഥഗതിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ പത്താമത്തെ ചിത്രം; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍

മണിച്ചിത്രത്താഴ് ഹോളിവുഡില്‍ എടുത്താല്‍ താരങ്ങള്‍ ആരൊക്കെ; വൈറലായി ഫോട്ടോകള്‍.!

Latest Videos
Follow Us:
Download App:
  • android
  • ios