Tamilrockerz Trailer : 'പ്രേമം' പൈറസി റെഫറന്‍സുമായി തമിഴ് റോക്കേഴ്സ്; സോണി ലിവ് സിരീസിന്‍റെ ട്രെയ്‍ലര്‍
അരുണ്‍ വിജയ് ആണ് നായകന്‍
തിയറ്ററുകളിലെത്തുന്ന പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന്‍റെ പേരില്‍ പലകുറി വാര്‍ത്തകളില്‍ നിറഞ്ഞ പൈറസി വെബ്‍സൈറ്റ് ആണ് തമിഴ് റോക്കേഴ്സ് (Tamil Rockerz). ഇപ്പോഴിതാ ഈ പേരില്‍ ഒരു വെബ് സിരീസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ എവിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന സിരീസ് സോണി ലിവ് (Sony Liv) തങ്ങളുടെ ഒറിജിനല്‍സ് വിഭാഗത്തിലാണ് സ്ട്രീം ചെയ്യുക. എവിഎം ആദ്യമായി നിര്‍മ്മിക്കുന്ന വെബ് സിരീസുമാണ് ഇത്. സിരീസിന്‍റെ ട്രെയ്‍ലര്‍ സോണി ലിവ് പുറത്തുവിട്ടു. പ്രേമം സിനിമയുടെ വ്യാജ പതിപ്പ് ഉള്‍പ്പെടെയുള്ളവ സിരീസില്‍ റെഫറന്‍സ് ആയി വരുന്നുണ്ട്.
അറിവഴകന്‍ സംവിധാനം ചെയ്‍തിരിക്കുന്ന സിരീസിന്‍റെ കഥ മനോജ് കുമാര്‍ കലൈവണന്‍റേതാണ്. മനോജിനൊപ്പം രാജേഷ് മഞ്ജുനാഥും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അരുണ്‍ വിജയ് നായകനാവുന്ന ചിത്രത്തില്‍ വാണി ഭോജന്‍, ഈശ്വര്യ മേനോന്‍, അഴഗം പെരുമാള്‍, വിനോദിനി, ജി മാരിമുത്തു, തരുണ്‍ കുമാര്‍, വിനോദ് സാഗര്‍, ശരത്ത് രവി, കാക്കമുട്ടൈ രമേശ്, കാക്കമുട്ടൈ വിഘ്നേഷ്, അജിത്ത് ജോഷി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
ALSO READ : ചന്ദ്രമുഖി 2 ആരംഭിച്ചു, രജനിയുടെ അനുഗ്രഹം തേടി ലോറന്‍സ്
എന്‍ കുമാര്‍ രാമസ്വാമിയാണ് കോ ഡയറക്ടര്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് സെന്തില്‍ കുമാര്‍ വീരപ്പന്‍, ചരണ്‍ പ്രഭാകരന്‍, സായ് എം. ക്രിയേറ്റീവ് ഡയറക്ടര്‍ അരുണ ഗുഹന്‍, ഛായാഗ്രഹണം ബി രാജശേഖര്‍, എഡിറ്റിംഗ് വി ജെ സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം വികാസ് ബഡിസ, സംഘട്ടന സംവിധാനം സ്റ്റണ്ട് സില്‍വ, കലാസംവിധാനം പി പി ശരവണന്‍ എംഎഫ്എ, ഡി ഐ കളറിസ്റ്റ് രഘുനാഥ് വര്‍മ്മ, സി ജി സൂപ്പര്‍വൈസര്‍ സെങ്കുട്ടുവന്‍, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ സ്റ്റാലിന്‍ ശരവണന്‍. ഓഗസ്റ്റ് 19ന് സ്ട്രീമിംഗ് ആരംഭിക്കും.