പുതിയ സൂപ്പർമാന്‍ ഇതാ എത്തി; ക്ലാസിക് പരിപാടികള്‍ പിടിച്ച്, കളര്‍ ഫുള്ളായി പ്രിയ സൂപ്പര്‍ ഹീറോ !
ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പർമാൻ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഡേവിഡ് കോറൻസ്‌വെറ്റ് ആണ് പുതിയ സൂപ്പർമാൻ.
മുംബൈ: ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന സൂപ്പർമാന്‍ ചിത്രത്തിന്‍റെ ടീസർ-ട്രെയിലർ പുറത്തിറങ്ങി. പുതിയ സൂപ്പർമാൻ ഡേവിഡ് കോറൻസ്‌വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്‌സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ടീസർ-ട്രെയിലർ തരുന്നത്.
മഞ്ഞുമൂടിയ ഭൂപ്രദേശത്ത് വായിൽ നിന്ന് രക്തം തുപ്പുന്ന രീതിയില്‍ കിടക്കുന്ന സൂപ്പർമാനെയാണ് ടീസറില്‍ കാണിക്കുന്നത്. ക്രിപ്‌റ്റോ ദി സൂപ്പർഡോഗ്, പരിക്കേറ്റ ഒരു സൂപ്പർമാന്‍റെ അടുത്ത് വരുമ്പോൾ, സൂപ്പര്‍മാന്‍ "എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ." എന്ന് പറയുന്നു.
മെട്രോപോളിസ് പത്രമായ ദി ഡെയ്‌ലി പ്ലാനറ്റിന്‍റെ റിപ്പോർട്ടറായ ക്ലാർക്ക് കെന്‍റ് എന്ന സൂപ്പർമാന്‍റെ ആൾട്ടർ ഈഗോയും ഫസ്റ്റ് ലുക്ക് പ്രത്യേക്ഷപ്പെടുന്നുണ്ട്. കെന്‍റിന്‍റെയും സഹപ്രവർത്തകനും സൂപ്പർമാന്‍റെ ഗേള്‍ഫ്രണ്ടുമായ ലോയിസ് ലെയ്നായി റേച്ചൽ ബ്രോസ്നഹാൻ എത്തുന്നു. സൂപ്പർമാന്‍റെ ശത്രുവായ ലെക്സ് ലൂഥറായി നിക്കോളാസ് ഹോൾട്ട് ടീസറിൽ അവതരിപ്പിക്കുന്നു.
കൂടാതെ ഡെയ്‌ലി പ്ലാനറ്റ് ഫോട്ടോഗ്രാഫർ ജിമ്മി ഓൾസൻ ആയി സ്‌കൈലർ ഗിസോണ്ടോയും ക്ലാർക്കിന്‍റെ വളർത്തു പിതാവായ ജൊനാഥൻ കെന്‍റായി പ്രൂട്ട് ടെയ്‌ലർ വിൻസും ടീസറിലെ ദൃശ്യങ്ങളില്‍ മിന്നി മറയുന്നുണ്ട്. പുതിയ സൂപ്പര്‍മാനെ പഴയ ക്ലാസിക് സൂപ്പര്‍മാന്‍ കോസ്റ്റ്യുമിലും, പഴയ സൂപ്പര്‍മാന്‍ ചിത്രങ്ങളുടെ ബിജിഎമ്മിലുമാണ് അവതരിപ്പിക്കുന്നത്.
പുതിയ സൂപ്പർമാൻ ചിത്രം ഡേവിഡ് കോറൻസ്‌വെറ്റിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റ് കൂടിയാണ്. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെന്‍ട്രി കാവിൽ (2013-2022) എന്നിവർക്ക് ശേഷം ബിഗ് സ്‌ക്രീനിൽ സൂപ്പര്‍മാന്‍ വേഷം ചെയ്യുന്ന നാലാമത്തെ നടനാണ് ഡേവിഡ് കോറൻസ്‌വെറ്റ്. സൂപ്പർമാനുമുമ്പ്, ദ പൊളിറ്റീഷ്യൻ, ഹോളിവുഡ്, പേൾ തുടങ്ങിയ പ്രോജക്ടുകളിൽ ഡേവിഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്‍റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ ട്രെയിലര്‍ നല്‍കുന്ന സൂചന. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്‍റെ റീബൂട്ട് പടമായാണ് സൂപ്പര്‍മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക.
'125 കോടി പ്രശ്നം': അജിത്ത് ആരാധകരെ ആശങ്കയിലാക്കി വിഡാമുയര്‍ച്ചിക്ക് പുതിയ 'ഹോളിവുഡ്' പണി !
മുഫാസ എത്തുന്നു; ഇന്ത്യന്‍ ഭാഷകളില്‍ സിംഹ രാജവിന്‍റെ ശബ്ദമായി സൂപ്പര്‍താരങ്ങള്‍