Super Sharanya teaser : 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്കു ശേഷം ഗിരീഷ് എ ഡി; 'സൂപ്പര്‍ ശരണ്യ' ടീസര്‍

പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്

super sharanya official teaser Anaswara Rajan Arjun Ashokan Girish AD

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഗിരീഷ് എ ഡി (Girish A D). മൂന്ന് വര്‍ഷത്തിനിപ്പുറം തന്‍റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഈ സംവിധായകന്‍. 'തണ്ണീര്‍മത്തനി'ലെ നായിക തന്നെയാണ് ഇവിടെയും കേന്ദ്ര കഥാപാത്രം. അനശ്വര രാജന്‍ (Anaswara Rajan) നായികയാവുന്ന ചിത്രത്തിന്‍റെ പേര് 'സൂപ്പര്‍ ശരണ്യ' (Super Sharanya) എന്നാണ്. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ് ആയി ഈ മാസം ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അനശ്വരയ്ക്കൊപ്പം അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതാണ് രചനയും. ഷെബിന്‍ ബെക്കറിനൊപ്പം ചേര്‍ന്ന് ഗിരീഷ് എ ഡി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ഛായാഗ്രഹണം സജിത്ത് പുരുഷന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍, കലാസംവിധാനം നിമേഷ് എം താനൂര്‍.

Latest Videos
Follow Us:
Download App:
  • android
  • ios