തുടര്‍ പരാജയങ്ങളില്‍ നിന്നും അക്ഷയ് കുമാര്‍ രക്ഷപ്പെടുമോ?: സ്കൈ ഫോര്‍സ് ട്രെയിലര്‍ എത്തി

1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ സ്കൈ ഫോഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 

Sky Force Trailer Akshay Kumar Veer Pahariya Bring Tail Of Indias Deadliest Airstrike

മുംബൈ: ബോളിവുഡില്‍ ഒരു വന്‍ വിജയം കൊതിക്കുന്ന അക്ഷയ് കുമാര്‍ ചിത്രം സ്കൈ ഫോഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഞായറാഴ്ച മുംബൈയിൽ നടന്ന മഹത്തായ ചടങ്ങിലാണ് ഇത് ലോഞ്ച് ചെയ്തത്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്നേഹവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. 

ചിത്രത്തിൽ അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായി  പ്രത്യക്ഷപ്പെടും. വീർ പഹാരിയയാണ് ചിത്രത്തിലെ പുതുമുഖ ഹീറോ. സ്കൈ ഫോഴ്സിൽ ഇന്ത്യൻ എയർഫോഴ്സ് ഓഫീസർമാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

ചിത്രത്തിൽ വീറിന്‍റെ ഭാര്യ വേഷമാണ് സാറാ അലി ഖാൻ ചെയ്യുന്നതെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. നിർമ്മത് കൗർ, ശരദ് കേൽക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അക്ഷയ് കുമാർ തന്‍റെ എക്‌സ് ഹാൻഡിൽ ട്രെയിലർ പങ്കുവെച്ച് "ഈ റിപ്പബ്ലിക് ദിനത്തിൽ, ഒരു വീര ത്യാഗത്തിന്‍റെ പറയാത്ത കഥ എത്തുന്നു - ഇന്ത്യയുടെ ആദ്യത്തേതും മാരകവുമായ വ്യോമാക്രമണത്തിന്‍റെ കഥ." എന്നാണ് എഴുതിയിരിക്കുന്നത്. 

സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറും ചേർന്ന് സംവിധാനം ചെയ്ത സ്‌കൈ ഫോഴ്‌സ് നിർമ്മിച്ചിരിക്കുന്നത് ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ്. റിപ്പബ്ലിക് ദിന വാരാന്ത്യത്തിൽ 2025 ജനുവരി 24 ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്കൈ ഫോര്‍സ്. അവസാനം സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തിയത്. ഇതില്‍ എസിപി സൂര്യവംശിയായി അക്ഷയ് കുമാര്‍ എത്തിയിരുന്നു.

ഒടിടിയില്‍ ഇനി ബോളിവുഡിന്‍റെ ആക്ഷന്‍; 'സിങ്കം എഗെയ്ന്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ശനിയാഴ്‍ച ഞെട്ടിച്ചോ?, ടൊവിനോയുടെ ഐഡന്റിറി ആരെയൊക്കെ വീഴ്‍ത്തും?, ആകെ നേടിയതിന്റെ കണക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios