'മാവീരൻ' മാസും കോമഡിയും, സൂപ്പര്‍ ഹീറോയും: ശിവകാര്‍ത്തികേയൻ ചിത്രത്തിന്‍റെ ട്രെയിലര്‍
ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്.
ചെന്നൈ: ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് 'മാവീരൻ'. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ മിഷ്കിന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. അദിതി ഷങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംവിധായകന്‍ ഷങ്കറിന്‍റെ മകളാണ് അദിതി.
ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ അറിയിച്ചിരുന്നു. 'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഭരത് ശങ്കറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.
ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് 'മാവീരൻ' എന്ന ചിത്രത്തെ തമിഴ് സിനിമ ലോകം കാണുന്നത്. സൂപ്പര്‍ഹീറോ കോമിക്സ് വരയ്ക്കുന്ന ഒരു യുവാവിന് താന്‍ ചെയ്യുന്ന കോമിക്സിലെ സൂപ്പര്‍ ഹീറോയുടെ പവര്‍ ലഭിക്കുന്നതാണ് ചിത്രത്തിന്‍റെ കഥാതന്തു.
2021 ല്‍ ഏറെ ജനപ്രീതിയും പ്രേക്ഷക പ്രശംസയും നേടിയ മണ്ടേല എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് മഡോണി അശ്വിൻ. യോഗി ബാബു നായകനായ ചിത്രം ഏറെ അവാര്‍ഡുകളും നേടിയിരുന്നു. അതിന് പിന്നാലെയാണ് ശിവ കാര്‍ത്തികേയനെ വച്ച് ഒരു മാസ് ചിത്രവുമായി മഡോണി അശ്വിൻ വരുന്നത്. ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ശിവകാര്‍ത്തികേയന്റെ മറ്റൊരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസൻ ആണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രം കശ്‍മിരില്‍ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' പ്രദര്‍ശനത്തിന് എത്തുക.
നിര്‍മ്മാതാവ് എന്ന നിലയില്‍ ഏറ്റവും വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴിയെന്ന് സാന്ദ്രാ തോമസ്
അജിത്ത് ജെന്‍റില്‍മാന്‍ അല്ല, ഫ്രോഡ്; വന്‍ ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്